
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാള്‍ ദിനം തിരുവണ്ണമലൈയിലായിരുന്നു താരം. അവിടെനിന്നുളള വീഡിയോയും കുറിപ്പും സുരാജ് വെഞ്ഞാറമൂട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
'' ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഒരു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. പിന്നാളിന് ഈ പുണ്യഭൂമിയില്‍ ആയിരിക്കാന്‍ ആണ് നിയോഗം. തിരുവണ്ണമലൈ. ഇന്ത്യയിലെ ഏറ്റവും പ്രശസതമായ ശിവ ക്ഷേത്രം. ഇന്ന് ഇവിടെ ഏറ്റവും പ്രത്യേകത ഉള്ള ദിവസമാണ്. പൗര്‍ണ്ണമി. അന്നേ ദിവസം രാത്രിയില്‍ ഭക്തര്‍ ഏകദേശം 14 കിലോമീറ്റര്‍ നീളമുള്ള അരുണാചല മല ചുറ്റി നടന്ന് പ്രദക്ഷിണം ചെയ്യുന്നു. ഇത് ഗിരിവലം എന്ന് പറയപ്പെടുന്നു. ഇത് ശിവനെ നേരിട്ട് പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം. ഈ കാഴ്ചയാണ് ഇന്നത്തെ എന്റെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും സ്നേഹം'', സുരാജ് കുറിച്ചു.
മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയ സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ്. നല്ല കഥാപാത്രങ്ങള്‍ക്കൊപ്പം ദേശീയ പുരസ്കാരമടക്കം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് സജീവമാണ് താരം. രജനികാന്ത് ചിത്രം ' ജയിലര്‍ 2' ആണ് സുരാജിന്റേതായി തമിഴില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രം.






