
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും തന്റേതായ ഇടം നേടിയെടുത്ത താരമാണ് സഞ്ജയ് കപൂര്‍. തന്റെ ആദ്യ ചിത്രമായ ‘പ്രേം’ പൂർത്തിയാകാൻ ആറ് വർഷമെടുത്തപ്പോൾ, സഞ്ജയ് ഒരിക്കൽ ബോളിവുഡിലെ ‘ഏറ്റവും പ്രായം കൂടിയ പുതുമുഖം’ എന്ന് വിളിക്കപ്പെട്ടു. തന്റെ ആദ്യ ചിത്രം ബിഗ്സ്ക്രീനിൽ എത്തുമ്പോൾ താരത്തിന് 30 വയസ്സായിരുന്നു പ്രായം. പിന്നെയും കുറെ സിനിമകളുടെ ഭാഗമായെങ്കിലും സഞ്ജയ് കപൂറിന് ബോളിവുഡില്‍ അത്രകണ്ട് തിളങ്ങാനായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒടിടി പ്ലാറ്റ്ഫോമിലൂടെ തിളങ്ങി നില്ക്കുന്ന താരമാണ് സഞ്ജയ്. വെബ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് പ്രശംസയും കൈയടിയും ഏറെ കിട്ടാറുണ്ട്.
ഇപ്പോഴിതാ തന്റെ സഹോദരനും ബോളിവുഡിന്റെ നിത്യഹരിത താരവുമായ അനില്‍ കപൂറിനൊപ്പം ഒരേ വേദിയില്‍ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് സഞ്ജയ് കപൂര്‍. മുംബൈയിൽ നടന്ന ഐക്കണിക് ഗോൾഡ് സ്ട്രീമിംഗ് അവാർഡ്സിലാണ് അനില്‍ കപൂറിന് മികച്ച നടനുള്ള അവാര്‍ഡും സഞ്ജയ് കപൂറിന് മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചത്. തനിക്കും സഹോദരനും ഒരേ വേദിയില്‍ അവാര്‍ഡ് ലഭിക്കുന്നത് കണ്ടിരുന്നെങ്കില്‍ തങ്ങളുടെ മാതാപിതാക്കള്‍ എത്രമാത്രം സന്തോഷിക്കുമായിരുന്നുവെന്ന് പറയുകയാണ് സഞ്ജയ് കപൂര്‍.
‘‘എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷം, ഞങ്ങൾക്ക് രണ്ടുപേർക്കും അവാർഡ് ലഭിക്കുന്നത് കാണുന്നത് ഞങ്ങളുടെ മാതാപിതാക്കൾക്ക് എത്ര സന്തോഷമാകുമായിരുന്നു... മികച്ച നടനുള്ള അവാർഡ് ചേട്ടന് അനില്‍ കപൂറിനും, മികച്ച സഹനടനുള്ള അവാർഡ് എനിക്കും... ദൈവം ദയയുള്ളവനാണ്...’’ എന്നാണ് സഞ്ജയ് കപൂര്‍ കുറിച്ചിരിക്കുന്നത്. അവാര്‍ഡ് വേദിയിലെ ഷോര്‍ട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
സ്ട്രീമിംഗ് പ്രോജക്ടായ സുബേദാറിലെ പ്രകടനത്തിനാണ് അനിലിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. അതേസമയം സഞ്ജയ് മികച്ച സഹനടനുള്ള അവാർഡാണ് നേടിയത്. വേദിയില്‍ വച്ച് സഹോദരങ്ങൾ വളരെയധികം വികാരഭരിതരായി, ഒരേ വേദിയിൽ ഈ അംഗീകാരങ്ങൾ ഒരുമിച്ച് ലഭിച്ചത് എത്ര പ്രത്യേകമാണെന്നും പ്രകടിപ്പിച്ചു.






