
ഗായിക, ആര്‍ജെ എന്നിവവയിലൂടെ തുടക്കം കുറിച്ച് വളരെ ചുരുങ്ങിയ കാലം മലയാള ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്ത താരമാണ് മീര നന്ദന്. മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മീരയുടെ ബിഗ്സ്ക്രീന്‍ അരങ്ങേറ്റം. മുല്ലയ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ മീര അഭിനയിച്ചു.
സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന താരമിപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ്. ലണ്ടനിൽ താമസമാക്കിയ ശ്രീജുവിനെയാണ് മീര വിവാഹം ചെയ്തത്. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അമ്മയ്ക്ക് വൈകാരികമായി ജന്മദിനാശംസകള് കുറിക്കുകയാണ് മീര നന്ദന്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും അമ്മയാണെന്നും വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്തതിലും കൂടുതൽ അമ്മയെ സ്നേഹിക്കുന്നുവെന്നും പറയുകയാണ് മീര.
‘‘അമ്മേ... ജന്മദിനാശംസകൾ!
എനിക്കറിയാവുന്ന ഏറ്റവും ശക്തയായ വ്യക്തിയാണ് താങ്കള്‍. അച്ഛനോ, അർജുനോ, എനിക്കോ ഞങ്ങളുടെ വഴിയിൽ എന്ത് പ്രശ്നം വന്നാലും ഞങ്ങൾക്ക് എപ്പോഴും അമ്മയില്‍ ആശ്രയിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിലും ഞങ്ങളുടെ റോക്കാണ് അമ്മ, വളരെയധികം സ്നേഹവും ശക്തിയും നൽകി എപ്പോഴും ഞങ്ങളെ അമ്മയുടെ മുൻപിൽ നിർത്തി.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും എനിക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും നിങ്ങളാണ്. അമ്മയില്ലാതെ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല.
ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു, വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്തതിലും കൂടുതൽ ഞങ്ങൾ അമ്മയെ സ്നേഹിക്കുന്നു. നിങ്ങളെപ്പോഴും സന്തോഷവതിയും സ്നേഹനിധിയും ദയയുള്ളവളുമായി തുടരാൻ നിങ്ങൾക്ക് കഴിയട്ടെ. ദൈവം അമ്മയ്ക്ക് നല്ല ആരോഗ്യം, അനന്തമായ സന്തോഷം, സമാധാനം, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നൽകി അനുഗ്രഹിക്കട്ടെ.
ഒരിക്കൽ കൂടി ജന്മദിനാശംസകൾ, അമ്മ. ലോകത്തിലെ എല്ലാ സ്നേഹവും സന്തോഷവും അമ്മ അർഹിക്കുന്നു...’’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് മീര നന്ദന് കുറിച്ചത്. നിരവധി സഹതാരങ്ങളും ആരാധകരും മീരയുടെ അമ്മയ്ക്ക് ആശംസകള്‍ കുറിക്കുന്നുണ്ട്.






