
യുവ സംവിധായാക നിരയില്‍ ശ്രദ്ധിക്കപ്പെട്ട സജിന്‍ ബാബുവിന്റെ 'അയാള്‍ ശശി' പൂര്‍ത്തിയായി. ആക്ഷേപ ഹാസ്യ സിനിമയായ അയാള്‍ ശശിയില്‍ സാക്ഷാല്‍ ശശിയായത് നടന് ശ്രീനിവാസന്. ശശിയാവാന്‍ ശ്രീനിവാസന്റെ ഭാഗത്തു നിന്നുണ്ടായ അര്‍പ്പണത്തെക്കുറിച്ച് സജിന്‍ ബാബു പറയുന്നു.
സാമൂഹ്യ വിമര്‍ശനത്തിനും, കോമഡിക്കും പ്രാധാന്യം നല്കുന്ന ചിത്രമാണ് 'അയാള്‍ ശശി'. നമ്മുടെ ചുറ്റുമുള്ള പലരോടും ശശിയുമായി സാമ്യം കണ്ടെത്താനാവും. വളരെ സൂക്ഷ്മമായ അഭിനയമാണ് ശ്രീനിവാസന് കാഴ്ച വച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ച ശേഷമാണ് അദ്ദേഹം ഡേറ്റ് തരുന്നത്. ശശിയാവാന്‍ 12 കിലോ അദ്ദേഹം കുറച്ചു. 24 മണിക്കൂറും അദ്ദേഹം ജോലി ചെയ്തു. എന്നാല്‍ പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് സജിന്‍ ബാബു പറഞ്ഞു.






