
തൂവെളള ഗൗണില്‍ റീലുമായി നടി പത്മപ്രിയ. നുസ്രത്ത് ഫത്തേഹ് അലി ഖാന്റെ ‘സാസോന്‍ കി മാലാ ’എന്ന സൂഫി ഗസലിന് ചുവടുവെക്കുകയാണ് നടി. ‘വെളുത്ത കാന്‍വാസില്‍ പോലും മനസ്സിലെ ഭാവങ്ങള്‍ക്ക് ഒരു നിറം മാത്രമല്ല ’എന്ന അടിക്കുറിപ്പോടെയാണ് പത്മപ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഗീതത്തിനനുസരിച്ച് സൂഫി പോലുളള സ്റ്റെപ്പുകളാണ് നടി ചെയ്യുന്നത്.
ഇതിനോടകം 1.5 മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുനന്ത്. റീലിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മേരി ദേസി മെര്ലിന് എന്നാണ് നടിയും അവതാരികയുമായ ജുവല്‍ മേരി പത്മപ്രിയയുടെ റീലിന് കമന്റു ചെയ്തിരിക്കുന്നത്. പോടി അതു കുറച്ചു കൂടിപ്പോയി എന്നാണ് പത്മപ്രിയ മറുപടി നല്‍കിയിരിക്കുന്നത്. സിനിമയിലേക്ക് തിരികെ എത്താന്‍ വശ്യപ്പെട്ടും കമന്റുകളുണ്ട്.
സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്തേക്ക് വരുനന്ത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. 2022 ല്‍ റിലീസ് ചെയ്ത ബിജു മേനോന് നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസിലാണ് നടി മലയാളത്തില്‍ ഏറ്റവും അവസാനം വേഷമിട്ടത്.






