തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന എന്‍.എസ്.കെ. ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ എറണാകുളവും തിരുവനന്തപുരവും ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ എറണാകുളം മലപ്പുറത്തെ 94 റണ്ണിനും തിരുവനന്തപുരം കംബൈന്‍ഡ് ഡിസ്ട്രിക്ട്സിനെ 96 റണ്ണിനുമാണ് തോല്‍പ്പിച്ചത്്. ഫൈനല്‍ ഇന്നു നടക്കും. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.1 ഓവറില്‍ 163 റണ്ണിന് ഓള്‍ഔട്ടായി. 49 റണ്ണെടുത്ത വിപുല്‍ ശക്തിയും 38 റണ്ണെടുത്ത കെ.ആര്. രോഹിതുമാണ് എറണാകുളത്തിന് വേണ്ടി തിളങ്ങിയത്. അബ്ദുള്‍ ബാസിദ് 26 റണ്ണെടുത്തു. മലപ്പുറത്തിന് വേണ്ടി അബ്ദുള്‍ റമീസ് മൂന്ന് വിക്കറ്റും എ.ടി അദ്നാന്, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. മലപ്പുറം 9.4 ഓവറില്‍ 69 റണ്ണിന് ഓള്‍ഔട്ടായി. 20 റണ്ണെസടുത്ത ബി. അഭിറാമാണ് മലപ്പുറത്തിന്റെ ടോപ് സ്കോറര്‍. ആദിത്യ വിനോദ് മൂന്ന് വിക്കറ്റും വി അജിത്, അബ്ദുള്‍ ബാസിദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തിരുവനന്തപുരം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്ണെടുത്തു. നായകന് അഹ്മദ് ഇമ്രാന് (45), കൃഷ്ണപ്രസാദ് (45), ഷോണ്‍ റോജര്‍ (42) എന്നിവരാണ് തിരുവനന്തപുരത്തിന് വേണ്ടി തിളങ്ങിയത്. ഒന്‍പത് പന്തില്‍ 25 റണ്ണെടുത്ത കെ. അജീഷിന്റെ പ്രകടനവും ശ്രദ്ധേയമായി. കംബൈന്‍ഡ് ഡിസ്ട്രിക്ട്സിന് വേണ്ടി പവന് രാജും സുരേഷ് വിശ്വേശ്വറും രണ്ട് വിക്കറ്റ് വീതമെടുത്തു. കംബൈന്‍ഡ് ഡിസ്ട്രിക്ട്സ് 90 റണ്ണിന് പുറത്തായി. 26 റണ്ണെടുത്ത എസ്.എസ്. അക്ഷയ് മാത്രമാണു പിടിച്ചു നിന്നത്.
