ടൊറന്റോ: ക്രൊയേഷ്യക്കെതിരായ ആവേശോജ്ജ്വലമായ ലോകകപ്പ് വിജയത്തിന് പിന്നാലെ, അന്തരിച്ച തങ്ങളുടെ പ്രിയ സഹതാരം ഡീഗോ ജോട്ടയ്ക്ക് വികാരനിര്‍ഭരമായ ആദരമര്‍പ്പിച്ച് പോര്‍ച്ചുഗല്‍ ടീം. കളിക്ക് മുന്‍പ് ജോട്ടയുടെ ജേഴ്സി ധരിച്ച് മെതാനത്തിറങ്ങിയ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരശേഷം ജോട്ടയുടെ 21-ാം നമ്പര്‍ ജേഴ്സി വാനിലുയര്‍ത്തി ഓര്‍മ്മകള്‍ പുതുക്കുകയും ചെയ്തു.
ലിവര്‍പൂള്‍ താരമായിരുന്ന ജോട്ട, തന്റെ ദീര്‍ഘകാല പങ്കാളി റൂത്ത് കാര്‍ഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് 11-ാം ദിവസം സ്പെയിനില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് വിടപറഞ്ഞത്. 2025 ജൂലൈ 3-നായിരുന്നു ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ആ ദുരന്തം. ചെറിയൊരു ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ വിമാനയാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ്, ലിവര്‍പൂളിലെ പ്രീ-സീസണ് ക്യാമ്പിലേക്ക് 28-കാരനായ ജോട്ട കാര്‍ മാര്‍ഗ്ഗം യാത്ര തിരിച്ചത്. പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്ന താരം സഞ്ചരിച്ച ലാംബോര്‍ഗിനി കാര്‍, ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ജോട്ടയുടെ സഹോദരന് ആന്ദ്രേ സില്‍വയും മരണപ്പെട്ടിരുന്നു. ഈ കറുത്ത അധ്യായത്തിന് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പോര്‍ച്ചുഗല്‍ ടീമിന്റെ ഈ സ്മരണാഞ്ജലി. മത്സരത്തിന് മുന്നോടിയായി പോര്‍ച്ചുഗലിന്റെ ദേശീയഗാനം ആലപിച്ചപ്പോള്‍, ടൊറന്റോയിലെ ഭീമന് സ്ക്രീനില്‍ ജോട്ടയുടെ ചിത്രം തെളിഞ്ഞുനിന്നു. സ്റ്റേഡിയത്തില്‍ ആരാധകര്‍ വലിയ ആര്‍പ്പുവിളികളോടെയാണ് ആ ഓര്‍മ്മയെ വരവേറ്റത്. രാജ്യത്തിനായി ജോട്ടയ്ക്കൊപ്പം 32 മത്സരങ്ങളില്‍ ഒന്നിച്ച് ബൂട്ട് കെട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സമയം കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു.
മേയ് മാസത്തില്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജോട്ടയോടുള്ള ബഹുമാനാര്‍ത്ഥം ഒരു 'പ്ലസ്-വണ്‍' (അധിക താരം) ആയി മാര്‍ട്ടിനെസ് അദ്ദേഹത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗോണ്ടോമാര്, പാക്കോസ് ഡി ഫെരേര, പോര്‍ട്ടോ, വോള്‍വര്‍ഹാംപ്ടണ്‍, ലിവര്‍പൂള്‍ ക്ലബുകളിലൂടെയായിരുന്നു ഫുട്ബോള്‍ കരിയര്‍. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്.

Comments