
മുന്‍ ബിഗ് ബോസ് താരവും നടനുമായ അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിക്കും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മകന് ജനിച്ചത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്.
മുന്‍പ് കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു എങ്കിലും കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയ ഏതാനും ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് ഇവര്‍. '' ഗര്‍ഭപാത്രം മുതല്‍ കൈകളില്‍ വരെ, സ്വപ്നം യാഥാര്‍ത്ഥ്യമായി. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം ഒടുവില്‍ ഞങ്ങളോടൊപ്പം വീട്ടിലേക്ക്'' , എന്നാണ് അഭിശ്രീ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
മിനീസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും. അഭിനയത്തിന് പുറമെ മികച്ചൊരു ഡാന്‍സര്‍ കൂടിയാണ് അഭിലാഷ്. ജനിച്ചപ്പോള്‍ മുതല്‍ കാലിന് ചെറിയ കുഴപ്പമുളള അഭിലാഷ് തന്റെ മനക്കരുത്ത് കൊണ്ടാണ് ഇന്നീനിലയിലേക്ക് എത്തിയത്.






