
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി മലയാളികള്‍ക്ക് സുപരിചിതയാണ്. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു ഇപ്പോള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രേണു സുധി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അനുമോള്‍, ആദില, നൂറ എന്നിവര്ക്കൊപ്പുളള ചിത്രമാണ് രേണു പങ്കുവച്ചത്. ബിഗ് ബോസ് മലയാളം സീസണ് 7ല്‍ രേണുവിന്റെ സഹമത്സരാര്‍ത്ഥികള്‍ ആയിരുന്നു മൂന്നുപേരും. '' അനുമോള്‍, ആദില, നൂറ. ഇന്നലെ എന്നെ കാണാന്‍ വന്നപ്പോള്‍. ഞാന്‍ ഒരുപാട് ഹാപ്പി ആയി'', എന്നാണ് ചിത്രത്തിനൊപ്പം രേണു സുധി കുറിച്ചത്.
കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് രേണു ഇപ്പോള്‍. രോഗത്തിന്റെ വേദനകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും ചികിത്സാ വിവരങ്ങളുമെല്ലാം രേണു നിരന്തരമായി പങ്കുവയ്ക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.






