
തിരുവനന്തപുരം: വിൽക്കാത്ത ലോട്ടറിക്ക് സമ്മാനം അടിച്ചതോടെ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിൽ പുതിയ വിവാദം. നെയ്യാറ്റിൻകര ലോട്ടറി ഓഫീസിൽ നിന്ന് വിൽക്കാത്ത പട്ടികയിലുള്ള ലോട്ടറിയുമായാണ് പലരും വിവിധ ഓഫീസുകളിലേക്ക് എത്തുന്നത്.
5000വും താഴെയുമുള്ള സമ്മാനം ലഭിച്ചുവെന്നാണ് ടിക്കറ്റ് ഹാജരാക്കിയവർ അവകാശവാദം ഉന്നയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി രംഗത്തെത്തി. പരാതി ലഭിച്ചിട്ടും ലോട്ടറി ഡയറക്ടറേറ്റ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.






