
തിരുവനന്തപുരം : സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രി കെ രാജന്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില്‍ നേരത്തെ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. ആ കാര്യത്തില്‍ ഉറച്ച് നില്ക്കുന്നു. ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുമില്ല – കെ രാജന് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയര്‍ത്തി ഇറങ്ങരുത്.ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ആരുമായും തര്‍ക്കിക്കാം, എന്നാല്‍ പാര്‍ട്ടി കാര്യത്തില്‍ അത് പാടില്ല. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില്‍ ചിലര്‍ പ്രകടിപ്പിച്ചു.






