
കൊച്ചി: അമ്മ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ പറഞ്ഞ ഒരു കോടിയില്‍ 25 ലക്ഷം എവിടെ പോയെന്ന് നടി അന്‍സിബ ഹസന്.
താരസംഘടനയിലെ വിവാദങ്ങളുടെ തുടക്കമായ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത് പ്രസിഡന്റ് ശ്വേത മേനോനാണ്. ഒരുകോടി എന്നായിരുന്നു പറഞ്ഞത്. കരാറില്‍ അത് 75 ലക്ഷമായി. 25 ലക്ഷം എവിടെ പോയെന്നും അന്‍സിബ ചോദിച്ചു. ഒരു മതസ്ഥാപനം സ്പോണ്‍സര്‍ഷിപ്പിലേക്ക് വരുന്നതിനെ എതിര്‍ത്തതുമുതല്‍ തന്നോട് വൈരാഗ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയെന്നും അന്‍സിബ ആരോപിച്ചു. അമ്മയില്‍ 32 വര്‍ഷമായി ഒരു മതസ്ഥാപനവും മതചിഹ്നഹ്നഹ്നവും കടന്നുകൂടിയിട്ടില്ല. ഇന്നൊരു ക്ഷേത്രം വരികയാണെങ്കില്‍ നാളെ ഒരു മുസ്ലിം പള്ളിയും പിന്നീട് ക്രിസ്ത്യന്‍ പള്ളിയും രാഷ്ട്രീയ പാര്‍ട്ടികളും വരും. അതുപാടില്ല-അന്‍സിബ പറഞ്ഞു.






