More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

സാമ്പത്തിക പ്രതിസന്ധി: കയര്‍ സ്‌ഥാപനങ്ങളില്‍ പുതിയ നിയമനങ്ങള്‍ വിലക്കി സര്‍ക്കാര്‍

Authored by Web Desk | Last updated: 04 Jul 2026, 11:49 PM | 1 min read

Print
സാമ്പത്തിക പ്രതിസന്ധി: കയര്‍ സ്‌ഥാപനങ്ങളില്‍ പുതിയ നിയമനങ്ങള്‍ വിലക്കി സര്‍ക്കാര്‍

ആലപ്പുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു കയറുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളില്‍ പുതിയ നിയമനങ്ങള്‍ക്ക്‌ വിലക്ക്‌. കയര്‍മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ചചെയ്യാന്‍ കയര്‍ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്‌. കയര്‍ കോര്‍പറേഷന്‍, കയര്‍ മിഷനറി മാനുഫാക്‌ചറിങ്‌ കമ്പനി, കയര്‍ ഫെഡ്‌, ഫോം മാറ്റിങ്‌സ്‌ എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങള്‍ വേണ്ടെന്ന്‌ മന്ത്രി നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചെലവ്‌ കൂടുതലാണെന്നും ഒരു സ്‌ഥാപനവും പരസ്യങ്ങള്‍ പുതുതായി നല്‍കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ഈ നാല്‌ സ്‌ഥാപനങ്ങളെയും നിലവിലെ അവസ്‌ഥയില്‍ പോകാന്‍ അനുവദിക്കില്ലെന്നും കാര്യക്ഷമത വര്‍ധിപ്പിച്ചേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു. ജില്ലാ അടിസ്‌ഥാനത്തില്‍ കയര്‍ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും സംബന്ധിച്ച്‌ ഒരാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പ്രോജക്‌ട്‌ ഓഫീസര്‍മാര്‍ക്ക്‌ മന്ത്രി നിര്‍ദേശം നല്‍കി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉത്‌പാദനത്തിലെ കുറവുമാണ്‌ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന്‌ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഹരിത കര്‍മ്മസേന വഴി വീടുകളില്‍നിന്ന്‌ തൊണ്ട്‌ ശേഖരിക്കാനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. നൂതന യന്ത്രവല്‍ക്കരണത്തിലൂടെ മാത്രമേ ഉത്‌പാദനം മെച്ചപ്പെടുത്താന്‍ കഴിയുവെന്ന്‌ കയറ്റുമതി സ്‌ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ചെറുകിട ഉത്‌പാദകര്‍ക്ക്‌ 38 കോടിയോളം രൂപ കയര്‍ കോര്‍പറേഷന്‍ നല്‍കാനുണ്ടെന്ന്‌ ചെറുകിട സംഘങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പറഞ്ഞു. ചെറുകിട ഉത്‌പാദകര്‍, കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്‌ഥര്‍, കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ്‌, ഫോം മാറ്റിങ്ങ്‌സ്‌ പ്രതിനിധികള്‍ തുടങ്ങിയവരാണ്‌ വിവിധ യോഗങ്ങളില്‍ പങ്കെടുത്തത്‌.


ഓണത്തിനു ഒരു കയര്‍ ഉല്‍പ്പന്നം വീടുകളിലേക്ക്‌

കയര്‍ ഉത്‌പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കും വീടുകളിലേക്കും ഓണത്തിന്‌ ഒരു കയര്‍ ഉല്‍പന്നം എന്ന പദ്ധതിയുമായി സര്‍ക്കാര്‍. നേരത്തെ കയര്‍ മേഖലയിലെ വിവിധ ട്രേഡ്‌ യൂണിയനുകളുടെ യോഗം മന്ത്രി തിരുവനന്തപുരത്തു വിളിച്ചിരുന്നു. ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പദ്ധതി വിപുലമായി നടപ്പാക്കാന്‍ തീരുമാനിച്ചത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വ്യവസായ സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കോടതി

വ്യവസായ സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കോടതി

കൊയ്‌ത്തിനുമുമ്പ്‌ കര്‍ഷക രജിസ്‌ട്രേഷന്‍; രസീത്‌ പാടത്തുവച്ചുതന്നെ

കൊയ്‌ത്തിനുമുമ്പ്‌ കര്‍ഷക രജിസ്‌ട്രേഷന്‍; രസീത്‌ പാടത്തുവച്ചുതന്നെ

ഈ സര്‍ക്കാര്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു?,വിഴിഞ്ഞം ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു?,വിഴിഞ്ഞം ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

വിഴിഞ്ഞം ഓഹരി കൈമാറ്റം; പാര്‍ട്ടി പത്രത്തെ തള്ളി സി.പി.എം., മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ഗോവിന്ദന്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; പാര്‍ട്ടി പത്രത്തെ തള്ളി സി.പി.എം., മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ഗോവിന്ദന്‍

ചൂരല്‍മലയ്‌ക്കു ശേഷം കള്ളാടിയും: നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്‌ക്കുന്നുവോ?

ചൂരല്‍മലയ്‌ക്കു ശേഷം കള്ളാടിയും: നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്‌ക്കുന്നുവോ?

വയനാട്‌ തുരങ്കപാത: പഠിച്ചിട്ടേ പണി തുടരൂ

വയനാട്‌ തുരങ്കപാത: പഠിച്ചിട്ടേ പണി തുടരൂ