
ദില്ലി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം.
ഇൻസ്റ്റാഗ്രാമിലെ പണമടച്ച് നൽകുന്ന പരസ്യങ്ങളിലൂടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തെ തുടർന്നാണ് നടപടി. ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ മെറ്റയോട് നിർദേശിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിലെ സ്പോൺസർഡ് പരസ്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് വഴിതിരിച്ചുവിടുകയും, വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.






