
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെയും ഭര്‍ത്താവ് അശ്വിന് ഗണേഷിന്റെയും മകന് ഓമിയുടെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപ്പേരാണ് ഓമിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ഓമിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് ദിയയുടെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ശ്രദ്ധനേടുന്നത്.
ഓമിയുടെ കുഞ്ഞുനാള് മുതലുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇഷാനിയുടെ ആശംസ. "എന്റെ കൊച്ചു രാജകുമാരന് ഒരു വയസ്സ്. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമാണെന്ന് പറയുക വളരെ എളുപ്പമാണ്. നീ കൂടെയുണ്ടാകുന്നത് വരെ ഒരു കുഞ്ഞു ജീവനെ എനിക്ക് ഇത്രയധികം സ്നേഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. ലോമാ, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നു. നീ എപ്പോഴും ഞങ്ങളുടെ കുഞ്ഞു പാവയായിരിക്കും, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു" എന്നായിരുന്നു ഇഷാനി കുറിച്ചത്.
ഓമിക്കൊപ്പമുളള നിരവധി രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുളള വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഹന്‍സിക ഓമിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഒപ്പം വൈകാരികമായ ഒരു കുറിപ്പും താരം ചേര്‍ത്തിരുന്നു.
"ഓമിയുടെ എന്റര്‍ടൈനര്‍ ആയിരുന്നതില്‍ നിന്ന്, ഇപ്പോള്‍ ഓമി എന്റെ എന്റര്‍ടൈനര്‍ ആയതിലേക്ക്! ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ഓമി. 2025 ജൂലൈ 5 - എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം. ഞാന്‍ നൃത്തം ചെയ്യുന്നത് കാണാന്‍ ഓമിക്ക് എപ്പോഴും വലിയ ഇഷ്ടമായിരുന്നു, ഇപ്പോള്‍ ഓമി അവന്റെ പുതിയ കുറുമ്പ് മുഖങ്ങളും ശബ്ദങ്ങളും കൊണ്ട് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഓമി സംസാരിക്കുന്നതും നടക്കുന്നതും കാണാന്‍ എനിക്ക് ഇനി കാത്തിരിക്കാനാവില്ല. എന്റെ ഏറ്റവും പ്രായം കുറഞ്ഞ കൂട്ടുകാരന്, എന്റെ സന്തോഷക്കണ്ണീരിന്, ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്. ഹന്‍സു ആന്റിക്ക് നിന്നെ ഒരൂപാട് ഇഷ്ടമാണ്. ഞാന്‍ നിന്നെ എപ്പോഴും സന്തോഷത്തോടെ നിര്‍ത്തും ഓമി, എന്റെ ഷിഞ്ചു," ഹന്‍സിക കുറിച്ചു.
നിയോം അശ്വിന് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2024 സെപറ്റംബറിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അശ്വിന്.






