ഇരിങ്ങാലക്കുട: 'ഒരു മെക്സിക്കന്‍ അപാരത'നാളെ തിയറ്ററുകളിലേക്ക്. ചുവപ്പിന്റെ പ്രതലത്തില്‍ സഖാവിനെ അനുസ്മരിപ്പിക്കും വിധം ഒരുക്കിയ അപാരതയുടെ ട്രെയിലറും ചിത്രത്തിന്റെ പ്രെമോ ഗാനങ്ങളും ടീസറുകളും വന്‍ ആവേശമാണ്
ഇതിനോടകം വിതച്ചത്. അത് കൊയ്യാന്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷോ യുടെ ടിക്കറ്റ് നാട്ടുകാര്‍ക്ക് സ്പോണ്സര് ചെയ്ത് ടോവിനോ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു.
ചിത്രത്തിലെ നായകനായാണ് ടോവിനോ തോമസ. ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനത്തിനു ശേഷമുളള 12 മണിയുടെ ഷോയാണ് ആദ്യമെത്തുന്ന 200 പേര്‍ക്ക് ടോവിനോ സ്പോണ്സര് ചെയ്തിരിക്കുന്നത്. ആരാധകര്‍ക്ക് ആവേശം വിതറിയ ഈ ഓഫര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡയോയിലൂടെയാണ് വ്യക്തമാക്കിയത്.
തീവ്ര രാഷ്ട്രീയവും പ്രണയവും ക്യാമ്പസ് പശ്ചാത്തലമാക്കി ദൃശ്യവത്കരിച്ച ചിത്രം ടോം ഇമ്മട്ടിയാണ് സംവിധാനം ചെയ്തത്. ടോവിനോയ്ക്ക് പുറമെ, നീരജ് മാധവ്, രൂപേഷ് പീതാംബരന്, ഗായത്രി സുരേഷ് ഉള്‍പ്പെടെയുള്ളവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.






