
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ തുരങ്കപാത നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊതുമരാമത്ത് വകുപ്പ്.
അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമെന്നും വകുപ്പ്.
കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസങ്ങള്‍ വഴി അപകടം സംഭിക്കാമെന്ന് പി.ഡബ്ല്യു.ഡി ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ യോഗത്തിന്റെ മിനുട്ട്സ് അവര്‍ പുറത്തുവിട്ടു.
കള്ളാടിയില്‍ മനുഷ്യനിര്‍മിത ദുരന്തമാണ് നടന്നതെന്ന് മന്ത്രി ടി. സിദ്ദിഖ് പ്രതികരിച്ചിരുന്നു.
അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ മണ്ണുനീക്കം നടത്തിയിരുന്നത്. മീറ്റിങ്ങിലും അല്ലാതെയും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മണ്ണ് നീക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ചൂണ്ടിക്കാട്ടി. മണ്ണ് നീക്കാന്‍ ജില്ലാ കലക്ടറും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മാനേജറും ഉത്തരവിറക്കിയതാണ്.
പൊതുമരാമത്ത് മന്ത്രിയും മണ്ണ് നീക്കണമെന്ന് കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. കരാറുകാര്‍ ആ നിര്‍ദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.






