
കല്‍പ്പറ്റ: മലവെള്ളപ്പാച്ചിലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തമിഴ്നാട് സ്വദേശികളായ ബല്‍രാജും ഭാര്യ കൂടമ്മാളും ആ ആഘാതത്തില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല. മീനാക്ഷി എസ്റ്റേറ്റിലെ എലം തൊഴിലാളികളാണ് ഇരുവരും. ബാങ്കില്‍ പോകാനായാണ് കള്ളാടി ടൗണില്‍ എത്തിയത്.
മണ്ണും വെള്ളവും ഒലിച്ചെത്തുന്നതിനിടെ നിരങ്ങിനീങ്ങിയ ടാങ്കര്‍ ലോറിക്കു മുന്നില്‍നിന്ന് ഇരുവരും രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് സി.സി. ടിവി ദൃശ്യങ്ങളില്‍ കാണാം. വീണുപോയ കൂടമ്മാളിനെ ബല്‍രാജ് കൈപിടിച്ച് എഴുന്നേല്‍പ്പിച്ചശേഷം ഇരുവരും ഓടിമാറുകയായിരുന്നു.
ഇവരെ കൂടാതെ, നീല ഷര്‍ട്ട് ധരിച്ച യുവാവ് ഉള്‍പ്പെടെ നാലുപേര്‍ മരണം മുന്നില്‍ക്കണ്ട് ജീവിതത്തിലേക്കു മടങ്ങിയെത്തി.






