
തിരുവനന്തപുരം; പി.എസ്.സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ൈക്രംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പരീക്ഷാ ക്രമക്കേടുകള്‍ അടക്കമുള്ള പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.എ.എസ് പരീക്ഷയെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അഭിമുഖത്തില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു എന്നതടക്കം എല്ലാ കാര്യങ്ങളും ൈക്രംബ്രാഞ്ച് അന്വേഷിക്കും. ൈക്രംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കുമോ അന്വേഷിക്കേണ്ടത് എന്നത് പരാതികളുടെ ഗൗരവം അനുസരിച്ച് ആഭ്യന്തരവകുപ്പ് തീരുമാനിക്കും. അത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണ്.
പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നടപടികള്‍ കൈക്കൊള്ളും. ചോദ്യം തയാറാക്കുന്നതിലും മാര്‍ക്ക് ഇടുന്നതിലുമടക്കം കെ.എ.എസ് പരിക്ഷയെക്കുറിച്ച് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതെല്ലാം അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. പരാതികള്‍ അന്വേഷിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.






