കുടുംബത്തോടൊപ്പമുള്ള മനോഹരമായ അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. അമ്മ സുനന്ദ ഷെട്ടി, സഹോദരി ഷമിത ഷെട്ടി, മകൾ സമീഷ എന്നിവർക്കൊപ്പമുള്ള ഗേൾസ് ട്രിപ്പ് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകൾ ഒരുമിച്ച് സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
ഒരു റെസ്റ്റോറന്റിൽ ഒപ്പമിരിക്കുന്ന ചിത്രത്തിൽ മകൾ സമീഷ ശിൽപയുടെ കവിളിൽ ഉമ്മവെക്കുന്ന മനോഹരമായ നിമിഷവും ചിത്രങ്ങളിലുണ്ട്. 'മൂന്ന് തലമുറകൾ, നാല് ഹൃദയങ്ങൾ, മറക്കാനാവാത്ത ഒരു പെൺകുട്ടികളുടെ യാത്ര. അമ്മ, സഹോദരി, മകൾ, ഞാൻ. ഏറ്റവും മികച്ച അവധിക്കാലം... മറക്കാനാവാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങൾ,' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശിൽപ കുറിച്ചത്.

പൂൾ സൈഡ് നിമിഷങ്ങൾ, തമാശ നിറഞ്ഞ സെൽഫികൾ, വൈകുന്നേരങ്ങളിലെ കാഴ്ചകൾ, മനോഹരമായ മാമ്പഴ ഡെസേർട്ടിന്റെ ചിത്രം എന്നിവയും താരം പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. സാധാരണ സെലിബ്രിറ്റികളുടെ ആഡംബര പൂർണ്ണമായ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, വളരെ ലളിതവും ഊഷ്മളവുമായ ഒരു കുടുംബ ചിത്രത്തിന്റെ ഭാവമാണ് ശിൽപയുടെ പോസ്റ്റിനുള്ളത്. തിളക്കമുള്ള വസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്.
ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരാധകരും പ്രമുഖ താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നടി ഭാഗ്യശ്രീ, ഗീത ബസ്ര, സീമ സിംഗ് തുടങ്ങിയവർ ചിത്രങ്ങൾക്ക് താഴെ സ്നേഹം അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തി. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും ആഘോഷങ്ങളും സ്ഥിരമായി പങ്കുവെക്കാറുള്ള ശിൽപയുടെ ഈ പുതിയ പോസ്റ്റ്, അമ്മയും സഹോദരിയും മകളും ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ആരാധകർക്ക് ഏറെ സവിശേഷമായ ഒന്നായി മാറി.

Comments