ലോക ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത ഇതിഹാസമാണ് എംഎസ് ധോണി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 45-ാം ജന്മദിനം. എംഎസ് ധോണിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ധോണിയ്ക്കൊപ്പമുളള ചിത്രം എക്സില്‍ പങ്കുവച്ചുകൊണ്ടാണ് വിജയ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
'നിങ്ങളുടെ പേര് മുഴങ്ങിക്കേള്‍ക്കുന്ന ഓരോ വിസിലടിയില്‍ നിന്നും, നിങ്ങള്‍ പ്രചോദനം നല്കിയ എണ്ണമറ്റ ഹൃദയങ്ങളില്‍ നിന്നും, നിങ്ങളുടെ ഈ യാത്ര തമിഴ്നാടിന്റെ കായിക വികാരത്തിന്റെ പ്രിയപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുന്നു.
ഞങ്ങളുടെ 'ക്യാപ്റ്റന്‍ കൂള്‍' മഹേന്ദ്ര സിംഗ് ധോണിക്ക് ജന്മദിനാശംസകള്. നിങ്ങളുടെ അസാധാരണമായ ക്രിക്കറ്റ് പാരമ്പര്യവും ശാന്തമായ നേതൃത്വവും വിനയമുള്ള സ്വഭാവവും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും വരും വര്‍ഷങ്ങളില്‍ നിരവധി വിജയങ്ങളും നേരുന്നു. നിങ്ങള്‍ക്കായുളള വിസിലടികള്‍ ഇനിയും ഉച്ചത്തില്‍ മുഴങ്ങട്ടെ,' വിജയ് കുറിച്ചു.

വിജയ്യുടെ പോസ്റ്റ് വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആരാധകര്‍ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി. 'നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ ഞാന്‍ ഒരു സാമ്യം കാണുന്നുണ്ട്. രണ്ടുപേരും നിങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വാക്കുകളിലൂടെയല്ല, നിങ്ങളുടെ പ്രവര്‍ത്തികളിലൂടെയാണ് കൃത്യമായ മറുപടി നല്‍കുന്നത്. നിങ്ങളുടെ മേഖലകളില്‍ ഇനിയും തകര്‍പ്പന്‍ പ്രകടനം തുടരുക'', എന്നാണ് ഒരു ആരാധകന് കമന്റായി കുറിച്ചത്.
തമിഴ്നാട്ടില്‍ ഏറെ ആരാധകരുളള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് എം.എസ്. ധോണി. ആരാധകര്‍ അദ്ദേഹത്തെ സ്നേഹത്തോടെ ' തല' എന്നാണ് വിളിക്കുന്നത്. IPL ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

Comments