
ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗായിക ശ്വേത മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു. ധോണിക്കും ഭാര്യ സാക്ഷിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ശ്വേത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ധോണിയെ നേരിൽ കാണാനും അദ്ദേഹത്തിന് മുന്നിൽ പാടാനും കഴിഞ്ഞതിന്റെ സന്തോഷം ശ്വേത കുറിപ്പിലൂടെ പങ്കുവെച്ചു. "എന്റെ കാതോളം വിരിയുന്ന ഈ പുഞ്ചിരി കാണിക്കുന്നില്ലേ, ധോണിയെയും പ്രിയപ്പെട്ട സാക്ഷിയെയും കണ്ടപ്പോൾ എനിക്കുണ്ടായ ആവേശം! എന്റെ തലയ്ക്ക് ഒരു മികച്ച ജന്മദിനം ആശംസിക്കുന്നു.
മുൻപ് പലതവണ ഈ ചിത്രങ്ങൾ പങ്കുവെക്കാൻ ശ്രമിച്ചപ്പോഴും, അദ്ദേഹത്തിന് മുന്നിൽ പാടാനും ഇരുവർക്കുമൊപ്പം ചിത്രമെടുക്കാനും കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ അതിന് പറ്റിയ സമയമാണ്. ഈ രാജ്യം മുഴുവൻ പ്രചോദനമാകുന്നതിനും ജീവിക്കുന്നതിനും നന്ദി മാഹി എന്ന വാക്കുകൾ മാത്രം മതിയാകും,"- ശ്വേത കുറിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട 'തല'യ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ശ്വേതയുടെ പോസ്റ്റ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ധോണിയുടെ 45-ാം പിറന്നാൾ. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തിയത്.






