കാബ് ഡ്രൈവറുടെ അനുവാദമില്ലാതെ കാറിനുള്ളില്‍ വെച്ച് സിഗരറ്റ് വലിച്ച യാത്രക്കാരന്റെ യാത്ര റദ്ദാക്കിയ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലക്ഷയ് മേത്ത എന്ന വ്യക്തി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും യാത്രക്കാരുടെ മര്യാദകളെക്കുറിച്ചും ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരന് തങ്ങളുടെ അനുവാദമില്ലാതെ സിഗരറ്റ് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. സിഗരറ്റ് കത്തിക്കുന്നതിന് മുന്‍പ് തന്നോട് അനുവാദം ചോദിച്ചോ എന്നും തന്റെ കാറില്‍ പുകവലി അനുവദനീയമല്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ ടാക്സി താനാണ് ബുക്ക് ചെയ്തതെന്നും അതിനാല്‍ ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ തനിക്ക് ഡ്രൈവറുടെ അനുവാദം ആവശ്യമില്ലെന്നുമായിരുന്നു യാത്രക്കാരന്റെ വാദം.
എന്നാല്‍ ഈ വാദം ഡ്രൈവര്‍ കര്‍ശനമായി എതിര്‍ത്തു. ഇത് തന്റെ സ്വന്തം വാഹനമാണെന്നും അതിലെ നിയമങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്നും ഡ്രൈവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യാത്രക്കാരനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഡ്രൈവര്‍, "ഞാന്‍ നിങ്ങളുടെ പണം ആഗ്രഹിക്കുന്നില്ല. എനിക്ക് കാറില്‍ നിന്ന് ഇറങ്ങിപ്പോകൂ. ഞാന്‍ ഒരു ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല" എന്ന് വ്യക്തമാക്കുകയായിരുന്നു.
ഡ്രൈവറുടെ ഈ കടുത്ത തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ടാക്സി വാടകയ്ക്ക് എടുത്തതാണെങ്കിലും വാഹനം ഡ്രൈവറുടേതാണെന്നും പുകവലി വിലക്കാനുള്ള പൂര്‍ണ്ണ അവകാശം ഡ്രൈവര്ക്കുണ്ടെന്നുമാണ് ഭൂരിഭാഗം നെറ്റിസണ്‍സിന്റെയും അഭിപ്രായം. ഡ്രൈവറുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത യാത്രക്കാരന് ചുട്ടമറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്നും സംഭവത്തെ പിന്തുണച്ചുകൊണ്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

Comments