റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ഐ നോബഡി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന് അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലെറ്റര്‍ബോക്സിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
'തുടക്കം മുതൽ അവസാനം വരെ സിനിമ പിടിച്ചിരുത്തുന്നുണ്ട്. വളരെ മെയിൻസ്ട്രീമും ത്രില്ലിങ്ങുമായ അനുഭവമാണ് ഇത്. ഒരേ സമയം നിരവധി ഗുണ്ടകളോട് പോരാടുന്ന ഒരു സാധാരണക്കാരനെ സിനിമ കാണിക്കുന്നുണ്ട്. എന്നെ അലട്ടിയ ഒരേ ഒരു കാര്യം അതാണ്. എന്നാൽ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, അത്യാഗ്രഹം, പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും വിചാരണ, പോലീസിംഗ്, രാഷ്ട്രീയം എന്നിവയെല്ലാം ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് ഇത്', അനുരാഗ് കശ്യപിന്റെ വാക്കുകൾ.

ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന് ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.
അശോകന്, വിജയരാഘവന്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്, സന അല്താഫ്തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments