മനസ്സിൽ അടിയുറച്ച വിശ്വാസവും ആത്മവിശ്വാസവുമുണ്ടെങ്കിൽ വിധി തീർക്കുന്ന ഏത് വലിയ പ്രതിസന്ധികളെയും മലപോലെ മറികടക്കാമെന്ന് തെളിയിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള നേഹാ ഭട്ട് എന്ന യുവതി. 2021-ൽ ഉണ്ടായ ഒരു ഭീകരമായ വാഹനാപകടത്തിൽ തന്റെ ഇടതുകാൽ നഷ്ടപ്പെടുകയും പിന്നീട് ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റും കൃത്രിമക്കാൽ വാങ്ങി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത നേഹ, ഹിമാലയത്തിന്റെ മഞ്ഞുമൂടിയ കഠിനമായ വഴികളിലൂടെ അമർനാഥ് തീർത്ഥാടനം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനുമുമ്പ് ഏകദേശം ഇരുപത്തിരണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള കേദാർനാഥ് യാത്രയും ഒരു കാലിന്റെ മാത്രം സഹായത്തോടെ വിജയകരമായി നേഹ പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ബാബ ബർഫാനിയുടെ ദർശനത്തിനായി അമർനാഥിലെ ദുർഘടമായ പാതയും കാൽനടയായി കീഴടക്കിയ കാഴ്ച സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് വലിയൊരു പ്രചോദനമായിക്കൊണ്ടിരിക്കുന്നത്.
അമർനാഥ് യാത്രയിലെ ഏറ്റവും അപകടം നിറഞ്ഞ പാതയാണ് ബാൽതാൽ റൂട്ട്. പരമ്പരാഗത പാതയേക്കാൾ ദൂരം കുറവാണെങ്കിലും ഇവിടെയുള്ള കുത്തനെയുള്ള കയറ്റങ്ങളും പരുക്കൻ പാറക്കെട്ടുകളും ആരോഗ്യവാനായ ഒരു വ്യക്തിയുടെ പോലും ശ്വാസം നിലനിർത്തുന്നവയാണ്. ഈ കഠിനമായ വഴിയിൽ ഒരു വടിയുടെയും ഊന്നുവടിയുടെയും സഹായത്തോടെ അതീവ ശ്രദ്ധയോടെ പടിപടിയായി മുന്നേറുന്ന നേഹയുടെ വീഡിയോയാണ് ഇപ്പോൾ വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രയാണത്തിലുടനീളം തണലായി കൂടെയുണ്ടായിരുന്ന 'ഛോട്ടെ ഭായ്' എന്ന സഹയാത്രികന്റെ സ്നേഹനിർഭരമായ പിന്തുണയും നേഹ നന്ദിയോടെ സ്മരിക്കുന്നുണ്ട്.
പലർക്കും ഇത് കേവലം ഒരു തീർത്ഥാടന യാത്രാ വീഡിയോ മാത്രമായിരിക്കാം, എന്നാൽ മുൻകാലങ്ങളിലെ അധ്വാനവും പ്രതിസന്ധികളും പരിശോധിക്കുമ്പോൾ നേഹയുടെ ഈ യാത്രയുടെ ആഴം മനസ്സിലാകും. അധ്യാപികയായി ജോലി ചെയ്തിരുന്ന നേഹയ്ക്ക് അപകടത്തെ തുടർന്ന് ജോലി നഷ്ടപ്പെടുകയും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന് സ്വയം പര്യാപ്തതയ്ക്കായി അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ടിൽ 'ആംപു ടീ'എന്ന പേരിൽ ചായക്കട നടത്തി ശ്രദ്ധേയയായ നേഹ, തന്റെ പരിമിതികളെ ജീവിതത്തിന്റെ പുതിയ മേൽവിലാസമാക്കി മാറ്റുകയായിരുന്നു. ആ അപാരമായ ആത്മവിശ്വാസത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഹിമാലയൻ മലനിരകളിലെ ഈ അസാധാരണ മുന്നേറ്റത്തിലൂടെ ലോകത്തിന് മുന്നിൽ അവർ വീണ്ടും അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൻ ചർച്ചകളാണ് ഉടലെടുത്തിരിക്കുന്നത്. ശാരീരിക വെല്ലുവിളികൾ ഏറെയുണ്ടായിട്ടും നേഹ കാൽനടയായി ഈ ദീർഘദൂരം താണ്ടിയപ്പോൾ, അതേ പാതയിലൂടെ പൂർണ്ണ ആരോഗ്യത്തോടെ കുതിരപ്പുറത്തും പല്ലക്കിലുമായി യാത്ര ചെയ്യുന്ന മറ്റു ചില തീർത്ഥാടകരെയും വീഡിയോയിൽ കാണാം. പരിമിതികളെല്ലാം മനസ്സിന്റെ വിചാരങ്ങളിൽ മാത്രമാണെന്നും വിജയത്തിലേക്ക് നയിക്കുന്നത് ആഗ്രഹമല്ല, മറിച്ച് പ്രയത്നമാണെന്നും ഓർമ്മിപ്പിക്കുന്ന ജീവിക്കുന്ന രേഖയായി മാറുകയാണ് നേഹാ ഭട്ട്.

Comments