അഭിനേത്രി എന്നതിനു പുറമെ നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തിലും റിമ മുന്‍പന്തിയിലാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. അച്ഛനും അമ്മയ്ക്കും ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബു എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് റിമ പങ്കുവച്ചത്.
റിമയുടെ ഡാന്‍സ് സ്കൂളും പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമിയുമായ ' മാമാങ്കം' അക്കാദമിയില്‍ നിന്നുളളതാണ് ചിത്രം. '' Achan. Amma. Aashy. Blood.'' എന്ന അടിക്കുറിപ്പോടെയാണ് റിമ കല്ലിങ്കല്‍ ചിത്രം പങ്കുവച്ചത്.

22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് 2012 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയെ തേടിയെത്തി. അടുത്തിടെ പാഞ്ചാരി മേളത്തില്‍ അരങ്ങേറ്റം കുറിച്ചും റിമ ശ്രദ്ധ നേടിയിരുന്നു.

Comments