മേഘാലയയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് ശില്ലോംഗ്. എന്നാൽ ടൂറിസത്തിന്റെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ശില്ലോങ്ങിലെ ഒരു എയർബെൻബി (Airbnb) ഹോംസ്റ്റേയിൽ താമസത്തിനെത്തിയ അതിഥികൾ അവിടെ അതിക്രമങ്ങൾ അഴിച്ചുവിടുകയും പ്രോപ്പർട്ടി പൂർണ്ണമായും അടിച്ചുതകർക്കുകയും ചെയ്തതായി ഉടമ പരാതിപ്പെടുന്നു.
ഹോംസ്റ്റേ ഒഴിഞ്ഞുനൽകാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ സംഘം കെയർടേക്കറെ മർദ്ദിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. അതിഥികൾക്ക് മികച്ച സേവനവും സുഖസൗകര്യങ്ങളും ഒരുക്കാൻ ശ്രമിക്കുന്ന ഹോംസ്റ്റേ നടത്തിപ്പുകാർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദുരനുഭവമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
എന്നാൽ, തങ്ങൾ എത്തുമ്പോൾ തന്നെ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കുറ്റത്തിൽ നിന്ന് ഒഴിവാകാനാണ് അതിഥികളിലൊരാൾ ശ്രമിക്കുന്നത്. എന്നാൽ അതിഥികൾ എത്തുന്നതിന് തൊട്ടുമുമ്പുള്ള വീടിന്റെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കുന്ന തെളിവുകൾ സഹിതമാണ് ഉടമ രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ഇത്തരക്കാരുടെ വിവരങ്ങൾ പുറത്തുവിട്ട് മേഘാലയയിലെ മറ്റ് ഹോംസ്റ്റേ ഉടമകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വാർത്തയും ഉടമ പങ്കുവെച്ച ദൃശ്യങ്ങളും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഉത്തരവാദരഹിതമായി പെരുമാറി പൊതുമുതലും സ്വകാര്യ വസ്തുവകകളും നശിപ്പിക്കുന്ന ഇത്തരം അതിഥികളെ കർശനമായി ശിക്ഷിക്കണമെന്നും ബ്ലാക്ക്ലിസ്റ്റ് ചെയ്യണമെന്നുമാണ് നെറ്റിസൺസ് ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

Comments