അനുഗ്രഹീത ഗായിക എസ് ജാനകിയുടെ വേര്‍പാടിന്റെ വേദനയിലാണ് സംഗീത ലോകം. ശനിയാഴ്ച രാത്രിയോടെയാണ് ഇതിഹാസ ഗായിക വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
എസ് ജാനകിയുടെ മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരയുന്ന ഗായിക കെ എസ് ചിത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സ്ഥാനം കൊണ്ട് തന്റെ ഗുരുവും അമ്മയുമെല്ലാമായിരുന്നു ജാനകിയെന്നാണ് കെ എസ് ചിത്ര പറഞ്ഞിട്ടുളളത്. ഇപ്പോഴിതാ, എസ് ജാനകിയുടെ ഒരു ചിത്രവും വൈകാരികമായ കുറിപ്പും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് കെ എസ് ചിത്ര.
'അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മൈസൂരില്‍ നിന്ന് തിരിച്ചെത്തി. അമ്മ ഇനി എന്റെ കൂടെയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അമ്മയുടെ പതിവായുള്ള ഫോണ്‍ വിളികളും ഞാന്‍ ഇനി വല്ലാതെ മിസ് ചെയ്യും. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', കെ എസ് ചിത്ര കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ 17 ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ച അപൂര്‍വ ഗായികയായിരുന്നു എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയായ അവര്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ സ്വന്തമാക്കി. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മലയാളം ഉള്‍പ്പടെ 18 ഭാഷകളില്‍ നാല്പതിനായിരത്തോളം പാട്ടുകളാണ് ജാനകിയമ്മ പാടിയത്.

Comments