നമ്മുടെ നിത്യജീവിതത്തിൽ നാം കാര്യമായി ശ്രദ്ധിക്കാത്ത പല ചെറിയ ശീലങ്ങളും ആചാരങ്ങളും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോഴാണ് അവയുടെ യഥാർത്ഥ പ്രത്യേകത നാം തിരിച്ചറിയുന്നത്. അതിഥികൾക്ക് വെള്ളം കൊടുക്കുന്നത് മുതൽ ഗൂഗിൾ മാപ്പിന് പകരം വഴിയാത്രക്കാരോട് വഴി ചോദിച്ചു മനസ്സിലാക്കുന്നത് വരെ, നമ്മൾ സ്വാഭാവികമായി ചെയ്തുപോരുന്ന പല കാര്യങ്ങളുമുണ്ട്. ഇവയൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ നമ്മളിൽ പലരും ഇതിനെക്കുറിച്ച് പ്രത്യേകം ചിന്തിക്കാറുകൂടിയില്ല.
ഇന്ത്യയിലെ അത്തരത്തിലുള്ള ഒമ്പത് വ്യത്യസ്തവും എന്നാൽ വളരെ യുക്തവുമായ ശീലങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റഷ്യൻ കണ്ടന്റ് ക്രിയേറ്ററായ അനസ്തേഷ്യ ഷാരോവ. തനിക്ക് ഏറെ കൗതുകം തോന്നിയ ഇന്ത്യൻ ശീലങ്ങളെക്കുറിച്ചുള്ള അവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുകയാണ്. അനസ്തേഷ്യ ഇന്ത്യൻ സംസ്കാരത്തെയും ജീവിതരീതിയെയും വളരെ മനോഹരമായി ഒപ്പിയെടുത്തുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
എന്തൊക്കെ ഇന്ത്യൻ ശീലങ്ങളാണ് വീഡിയോയിലുള്ളത്? തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒമ്പത് കാര്യങ്ങളാണ് അനസ്തേഷ്യ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിവിധ ഭക്ഷണങ്ങൾ പാകം ചെയ്യാൻ പ്രഷർ കുക്കറിന് എത്ര വിസിലുകൾ വേണമെന്ന് കൃത്യമായി അറിയുക, വാഹനം ഓടിക്കുമ്പോൾ നാല് ദിശകളിലേക്കും ശ്രദ്ധിക്കുക, തങ്ങളുടെ ഉത്സവമല്ലെങ്കിലും അയൽവാസികൾക്ക് മധുരം നൽകുക, വസ്ത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ നേരിട്ട് വെയിലത്ത് ഇടാതെ ഉണക്കുക, പ്രാണികളെ അകറ്റാൻ ഊത്തബത്തി ഉപയോഗിക്കുക, നാവിഗേഷൻ ആപ്പുകളെ പൂർണ്ണമായി ആശ്രയിക്കാതെ നാട്ടുകാരോട് വഴി ചോദിക്കുക, എല്ലാവരെയും 'ബ്രോ' എന്ന് വിളിക്കുക, ഒരേ വാക്യത്തിൽ ഒന്നിലധികം ഭാഷകൾ കൂട്ടിക്കലർത്തി സംസാരിക്കുക, വീട്ടിൽ വരുന്ന ഏത് അതിഥിക്കും വെള്ളം നൽകുക എന്നിവയാണവ. ഇതിൽ എല്ലാവരെയും 'ബ്രോ' എന്ന് വിളിക്കുന്ന ശീലവുമായി പൊരുത്തപ്പെടാനാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ട് നേരിട്ടതെന്നും അവർ തമാശരൂപേണ പറയുന്നു.
ഇന്ത്യക്കാരുടെ ഊഷ്മളതയും പരസ്പര സ്നേഹവും വ്യക്തമാക്കുന്ന ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചോ രാജ്യത്തെക്കുറിച്ചുള്ള പൊതുവായ തെറ്റായ ധാരണകളെക്കുറിച്ചോ സംസാരിക്കുന്നതിന് പകരം, നമ്മുടെ നിത്യജീവിതത്തിലെ ചെറിയ നന്മകളെ തിരിച്ചറിഞ്ഞ അനസ്തേഷ്യയെ നിരവധിപ്പേർ അഭിനന്ദിച്ചു. അതുകൊണ്ടുതന്നെ, തങ്ങൾ പോലും ശ്രദ്ധിക്കാത്ത ഇത്തരം ലളിതമായ ശീലങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച റഷ്യൻ യുവതിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments