മലയാള സിനിമയില്‍ സംവിധായകനായും നടനായും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന ബേസില്‍ ജോസഫിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്.
ഐക്കണ്‍ എന്ന് എഴുതിയ ഒരു തൊപ്പിയുടെ ചിത്രം ആണ് ബേസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 'മിന്നല്‍ മുരളി'ക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പുകള്‍ക്ക് ആവേശം കൂട്ടിക്കൊണ്ടാണ് പുതിയ സൂചനകള്‍ പുറത്തുവരുന്നത്.
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ ആരാധകര്‍ വിളിക്കുന്ന പേരാണ് ഐക്കണ്‍ സ്റ്റാര്‍. ഇതോടെ ഈ പോസ്റ്റ് അല്ലു അര്‍ജുനുമൊത്തുള്ള പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൂചനയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. നടന് ടൊവിനോ തോമസ്, തിരക്കഥാകൃത്ത് മുഹ്സിന് പരാരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അടുത്തിടെ അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരിഷിന്റെ വിവാഹച്ചടങ്ങില്‍ ബേസില്‍ ജോസഫ് പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ബോളിവുഡില്‍ രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ചെയ്യാനിരുന്ന ശക്തിമാന് എന്ന സിനിമയാണ് അല്ലു അര്‍ജുനെ കേന്ദ്രകഥാപാത്രമാക്കി ബേസില്‍ ഒരുക്കുന്നത് എന്നാണ് ചര്‍ച്ചകള്‍.

Comments