വാഷിംഗ്ടണ്‍: റഷ്യന്‍ ഊര്‍ജ്ജം ഇറക്കുമതി കാര്യത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ ഉയര്‍ന്ന തീരുവ ചുമത്താനുള്ള നീക്കത്തില്‍ ഇളവ് വരുത്താന്‍ അമേരിക്ക. 500 ശതമാനം തീരുവ നിര്‍ദ്ദേശം ലഘൂകരിക്കാന്‍ നിര്‍ദേശമുള്ള പരിഷ്കരിച്ച റഷ്യന്‍ ഉപരോധ ബില്‍ യു.എസ് ജനപ്രതിനിധികള്‍ അവതരിപ്പിച്ചു.
അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്താലും ചേര്‍ന്ന് ആദ്യം അവതരിപ്പിച്ച ഉഭയകക്ഷി ബില്ലാണ് ഇപ്പോള്‍ പരിഷ്കരിച്ചത്. ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനത്തിന് മേല്‍ തീരുവ ചുമത്താനുള്ള അധികാരം യു.എസ് പ്രസിഡന്റിനായി മാറും.
പുതിയ ബില്‍ അനുസരിച്ച്, റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന പ്രധാന അഞ്ച് മൂന്നാം കക്ഷി രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താവുന്ന പരമാവധി താരിഫ് മുമ്പുണ്ടായിരുന്ന 500 ശതമാനത്തില്‍ നിന്നും 100 ശതമാനമായി കുറച്ചു. യു.എസിന്റെ ദേശീയ താല്‍പ്പര്യത്തിന് അനുസരിച്ച് ഈ ഉപരോധങ്ങള്‍ ഒഴിവാക്കാന്‍ ട്രംപിന് അധികാരം നല്കുന്ന ഒരു വ്യവസ്ഥയും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും, ചൈനയും ഇന്ത്യയും റഷ്യയെ ഒരു ഊര്‍ജ്ജ വിതരണക്കാരനായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ താരിഫുകളിലൂടെ സമ്മര്‍ദ്ദം ചെലുത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്‍. ഉക്രെയ്നിലെ റഷ്യയുടെ നാല് വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിക്കാന്‍ മോസ്കോയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഈ ഉപരോധങ്ങള്‍ സഹായിക്കുമെന്നാണ് യു.എസ് ജനപ്രതിനിധികള്‍ കരുതുന്നത്.
റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും, ആ ഇറക്കുമതി കുറയ്ക്കുന്നതിനായി കാര്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ പുതുക്കിയ പതിപ്പ് ഇളവ് അനുവദിക്കുന്നുണ്ട്. ജപ്പാന്, ഫ്രാന്‍സ്, ഹംഗറി, ബെല്‍ജിയം രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമായേക്കും.
റഷ്യന്‍ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ ആദ്യ അഞ്ച് വാങ്ങലുകാര്‍ ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസര്ബൈജാന് എന്നിവരാണ്. അതേസമയം റഷ്യന്‍ പ്രകൃതിവാതകം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈന, ഫ്രാന്‍സ്, ജപ്പാന്, ഹംഗറി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ്. ട്രംപ് ഈ നികുതികള്‍ ചുമത്തിയാല്‍, അത് ചൈനയും ഇന്ത്യയുമായി നിലവിലുള്ള യു.എസിന്റെ അസ്ഥിരമായ വ്യാപാര ബന്ധങ്ങളെ കൂടുതല്‍ ഉലയ്ക്കാന്‍ ഇടയാക്കും.
കഴിഞ്ഞ ആഴ്ച അന്തരിച്ച സെനറ്റര്‍ ഗ്രഹാം, തന്റെ ഉക്രെയ്ന് സന്ദര്‍ശനത്തിനിടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഈ റഷ്യന്‍ ഉപരോധ ബില്ലുമായി മുന്നോട്ട് പോകാന്‍ ധാരണയിലെത്തിയതായി തൊട്ടുമുമ്പത്തെ ദിവസം അറിയിച്ചിരുന്നു. ബില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഈ നീക്കം.
സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്രഹാമും കണക്റ്റിക്കട്ടില്‍ നിന്നുള്ള ഡെമോക്രാറ്റ് ബ്ലൂമെന്താലും ചേര്‍ന്ന് 2025 ഏപ്രിലില്‍ അവതരിപ്പിച്ച യഥാര്‍ത്ഥ പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോഴത്തെ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

Comments