തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം അതീവ രഹസ്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസ് നീക്കം. അന്വേഷണ പുരോഗതിയും കണ്ടെത്തലുകളും ഒരു കാരണവശാലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു നല്‍കരുതെന്ന് ഡിജിപി കര്‍ശന നിര്‍ദേശം നല്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തീരുമാനം.
വിവാദമായ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്), ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകള്‍ക്കാണ് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് എസ്ഐടിക്ക് മുന്നില്‍ ഇരുപതോളം പരാതികളാണ് എത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ രേഖകള്‍ ഹാജരാക്കാന്‍ പിഎസ്സിക്ക് സംഘം കത്ത് നല്‍കിക്കഴിഞ്ഞു.
പരാതി ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ പരാതിക്കാരുടെയും മൊഴികള്‍ നേരിട്ട് ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച് ഉന്നത ഉദ്യോഗസ്ഥര്‍
വിപുലമായ ഉദ്യോഗസ്ഥ നിരയെയാണ് അന്വേഷണത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എസ്പി, ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് നീങ്ങുന്നത്.
പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിവയ്ക്ക് പുറമെ ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷ എന്നിവയും അന്വേഷണ പരിധിയില്‍ വരും. പ്രാഥമിക റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാകും പ്രതികള്‍ക്കെതിരെ ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുക.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 10 ചോദ്യങ്ങളുടെ ഉത്തരം വിലയിരുത്താതെയുള്ള വലിയ ഗുരുതര വീഴ്ചയാണ് പിഎസ്സിക്ക് സംഭവിച്ചത്. ഇതിനിടയിലും രണ്ട് തസ്തികകളിലേക്ക് നിയമനവും നടന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഉദ്യോഗാര്‍ത്ഥി കേസ് ഫയല്‍ ചെയ്തപ്പോഴാണ് പിഎസ്സിക്ക് തെറ്റ് സമ്മതിക്കേണ്ടി വന്നത്. സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഇന്റര്‍വ്യൂവില്‍ വന്‍തോതില്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയതായും പരാതിയുണ്ട്.

Comments