മിനീസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സീമ ജി നായര്‍. അഭിനയത്തിനു പുറമേ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സീമ ജി നായര്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഫേസ്ബുക്കിലൂടെ സീമ ജി നായര്‍ പങ്കുവച്ച പുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. എന്തൊക്കെ ചെയ്ത് കൊടുത്താലും, എത്രയൊക്കെ സ്നേഹിച്ചാലും വെളളത്തില്‍ വരച്ച വരപോലെ ആകുന്നു. നന്ദി എന്ന വാക്ക് ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ചെയ്യാത്ത തെറ്റിന് പഴിക്കാതെ ഇരുന്നുകൂടെ എന്നാണ് സീമ ജി നായര്‍ കുറിച്ചത്.
'' എന്തൊക്കെ ചെയ്ത് കൊടുത്താലും, എത്രയൊക്കെ സ്നേഹിച്ചാലും, നമ്മുടെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയാലും, വെള്ളത്തില്‍ വരച്ച വരപോലെയുള്ള ആകുന്നു. .എങ്ങനെയാണു അങ്ങനെ ആവാന്‍ കഴിയുക, ചെയ്യാത്ത തെറ്റിന്, മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യത്തിന് ഒരാളെ എങ്ങനെയാണ് പഴിക്കാന്‍ കഴിയുക?നന്ദി എന്ന വാക്ക് ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല, പക്ഷെ ചെയ്യാത്ത തെറ്റിന് പഴിക്കാതെ ഇരുന്നുകൂടെ. .നിങ്ങള്‍ക്ക് ഇങ്ങനെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ??അത് മാത്രമേ ഉണ്ടാകു അല്ലേ'', എന്നാണ് സീമ ജി നായരുടെ വാക്കുകള്‍.

പോസ്റ്റിന് താഴെയായി നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. 'ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ലോകത്തു ഇനി എന്തൊക്കെ ചെയ്തു കൊടുത്താലും തിരിച്ചു കുറ്റം മാത്രം കിട്ടുള്ളു', 'നമ്മള് എന്ത് ചെയ്തു കൊടുത്താലും നന്ദി എന്നത് പ്രതീക്ഷ നല്‍കുന്നത് അല്ല. ഇപ്പോള്‍ അങ്ങനെ ആണ്. സഹായം ചെയ്താല്‍ പലരും നമ്മുക്ക് പാര പണിയുന്നവര്‍ ആണ് കൂടുതല്‍. ആളെ അറിഞ്ഞു സഹായിച്ചാല്‍ പ്രശ്നം ഇല്ല' തുടങ്ങിയ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാന്‍ സാധിക്കും.

Comments