2026 ഫിഫ ലോകകപ്പ് ആവേശം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മത്സരഫലങ്ങൾ പ്രവചിച്ച് കയ്യടി നേടിയത് മനുഷ്യരല്ല, മറിച്ച് ചില കൗതുകകരമായ മൃഗങ്ങളാണ്. 2010 ലോകകപ്പിൽ പ്രവചനങ്ങളിലൂടെ വിസ്മയം തീർത്ത 'പോൾ ദി ഒക്ടോപസിനെ' ഓർമ്മിപ്പിക്കുന്ന രീതിയിൽ, ഈ ടൂർണമെന്റിലും നിരവധി മൃഗങ്ങൾ പ്രവചനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പൂച്ചകൾ മുതൽ ചെറിയ മത്സ്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
വടക്കേ അർയർലണ്ടിൽ നിന്നുള്ള 'ബിൽ' എന്ന ഒരു വയസ്സുകാരൻ ടക്സിഡോ പൂച്ചയാണ് ഇത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു താരം. മത്സരത്തിന് മുന്നേ എതിർ ടീമുകളുടെ കൊടികൾ കാണിച്ചു കൊടുക്കുമ്പോൾ, അതിലൊൊന്നിൽ തൊട്ടുകൊണ്ട് വിജയിയെ പ്രവചിക്കുന്നതാണ് ബില്ലിന്റെ രീതി. തന്റെ പ്രവചനങ്ങൾ കൃത്യമായി നടത്തി അമ്പരപ്പിച്ച ബിൽ, അന്താരാഷ്ട്ര തലത്തിൽ വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയത്.
കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള 'സ്വിംബപ്പെ' എന്ന ഗോൾഡ് ഫിഷാണ് മറ്റൊരു കൗതുക താരം. ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പെയുടെ പേരിൽ നിന്നാണ് ഈ മത്സ്യത്തിന് ആ പേര് ലഭിച്ചത്. ടാങ്കിനുള്ളിൽ സ്ഥാപിക്കുന്ന രാജ്യങ്ങളുടെ കൊടികളിലേക്ക് നീന്തിച്ചെന്നു വിജയികളെ തിരഞ്ഞെടുക്കുന്ന ഈ മത്സ്യത്തിന്റെ പ്രവചനങ്ങൾ കാണാൻ നിരവധി ഫുട്ബോൾ ആരാധകരാണ് എത്തിയത്.
ഇതുപോലെയുള്ള കൗതുകകരമായ മൃഗങ്ങളുടെ പ്രവചനങ്ങൾ ലോകകപ്പ് ആവേശം ഇരട്ടിയാക്കാൻ സഹായിച്ചു. മത്സരഫലങ്ങൾ ഗൗരവത്തോടെ കാണുന്നതിനൊപ്പം ഇത്തരം രസകരമായ കാഴ്ചകളും ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കുകയുണ്ടായി. ഫുട്ബോൾ മാമാങ്കത്തിന്റെ കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോൾ ഈ 'മൃഗ ജ്യോതിഷികൾ' സൃഷ്ടിച്ച രസകരമായ ഓർമ്മകളിലാണ് ആരാധകലോകം.

Comments