മുംബൈ: രണ്ടുവിവാഹം കഴിച്ച യുവതിയുടെ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥ പിതാവിന്റെ പേര് ഡിഎന്‍എ പരിശോധനാ ഫലത്തിന്റെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തില്‍ ചേര്‍ക്കാന്‍ വിധിച്ച് മുംബൈകോടതി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥ പിതാവിന്റെ പേര് ചേര്‍ക്കാന്‍ ബോംബെ ഹൈക്കോടതി ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നിര്‍ദ്ദേശം നല്കി.
2006-ല്‍ വിവാഹിതയായ ഒരു സ്ത്രീ, ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്നതിനിടയില്‍ മറ്റൊരു വ്യക്തിയുമായി ബന്ധത്തിലാവുകയും 2009-ല്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. ഈ കാരണത്താല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പിതാവായി രേഖപ്പെടുത്തിയത് ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു.
ആദ്യ ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിന് ശേഷം, കുട്ടിയുടെ യഥാര്‍ത്ഥ പിതാവിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് തിരുത്തുന്നതിനായി ദമ്പതികള്‍ സംയുക്തമായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടില്‍ 99.99 ശതമാനവും പിതൃത്വം തെളിഞ്ഞിരുന്നു. താനാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവെന്ന് നിലവിലെ ഭര്‍ത്താവ് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
ഇതൊരു സവിശേഷമായ കേസായി പരിഗണിച്ച കോടതി, ശാസ്ത്രീയ തെളിവുകളുടെയും ദമ്പതികളുടെ സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്കാന് ബിഎംസിക്ക് നിര്‍ദ്ദേശം നല്കി. അടുത്ത മാസത്തിനുള്ളില്‍ തിരുത്തിയ പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് കോടതി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Comments