
' മലര്വാടി ആര്ട്സ് ക്ലബ്' എന്ന സിനിമ റിലീസ് ചെയ്തിട്ട് 16 വര്ഷം തികയുന്ന വേളയില് കുറിപ്പ് പങ്കുവച്ച് നടനും ചിത്രത്തിന്റെ നിര്മാതാവുമായ ദിലീപ്. ചിത്രത്തിന്റെ നിര്മാതാവ് എന്ന നിലയില് ഇത്രയും മികച്ച പ്രതിഭകളെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്താന് കഴിഞ്ഞതില് തനിക്ക് അളവറ്റ സന്തോഷമുണ്ടെന്ന് ദിലീപ് സമൂഹമാധ്യമങ്ങളില് കുറിച്ചു.
'' മലര്വാടി ആര്ട്സ് ക്ലബ്ബിന്റെ മഹത്തായ 16 വര്ഷങ്ങള് ആഘോഷിക്കുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ മുഴുവന് അണിയറപ്രവര്ത്തകര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഊഷ്മളമായ വാര്ഷിക ആശംസകളും. ഈ സിനിമയുടെ നിര്മാതാവ് എന്ന നിലയില്, മലര്വാടി ആര്ട്സ് ക്ലബ്ബിലൂടെ ഇത്രയും മികച്ച പ്രതിഭകളെ നമ്മുടെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്താന് കഴിഞ്ഞതില് എനിക്ക് അതിയായ സന്തോഷമുണ്ട്. പതിനാറാം വാര്ഷിക ആശംസകള്'', ദിലീപിന്റെ വാക്കുകള്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് 2010-ല് പുറത്തിറങ്ങിയ ചിത്രമാണ് ' മലര്വാടി ആര്ട്സ് ക്ലബ്'. നിവിന് പോളി, അജു വര്ഗീസ്, ഭഗത് മാനുവല്, ശരവണ്, ഹരികൃഷ്ണന് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്. വിനീത് ശ്രീനവാസന് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ശ്രീനിവാസന്, സലിം കുമാര്, ജഗതി, നെടുമുടി വേണു എന്നിവരും സിനിമയില് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Comments