ഒരുകാലത്ത് മലയാള സിനിമയിലെയും സീരിയൽ രംഗത്തെയും നിറസാന്നിധ്യമായിരുന്ന പ്രിയതാരങ്ങളുടെ ഒത്തുകൂടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടിമാരായ അംബിക മോഹൻ, ബീന ആന്റണി, തെസ്നി ഖാൻ, സീനത്ത്, ഊർമ്മിള ഉണ്ണി എന്നിവരാണ് വീണ്ടും ഒരുമിച്ചെത്തി വീഡിയോ പങ്കുവെച്ചത്. 1998-ൽ പുറത്തിറങ്ങിയ 'ജീൻസ്' എന്ന തമിഴ് സിനിമയിലെ, എ.ആർ. റഹ്മാൻ ഈണം നൽകിയ 'എനക്കേ എനക്കാ...' എന്ന പാട്ടിലെ "വാടെയ് കാട്രുക്ക് വയസാച്ച്, വാഴും ഭൂമിക്ക് വയസാച്ച്..." എന്ന ഭാഗമാണ് റീൽസിനായി പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സീനത്താണ് ഈ ഒത്തുചേരലിന്റെ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "വലിയ ലോകവും ചെറിയ മനുഷ്യരും" എന്നാണ് പോസ്റ്റിനൊപ്പം താരം കുറിച്ചിരിക്കുന്നത്. "ജീവിതം ഹ്രസ്വമാണ്, ഓരോ നിമിഷവും ആസ്വദിക്കൂ" എന്നും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. "അഞ്ച് സുന്ദരികൾ", "സുന്ദരിമാരായ അഞ്ച് സ്ത്രീകളെ ഒരുമിച്ച് കാണാനായതിൽ സന്തോഷം", "ഒരുപാട് സ്നേഹം", "അടിപൊളി" എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
നടിമാരായ സോന നായർ,ഇഷാനി ഇഷ, ജിതാ രാജ് , സജിത ബേട്ടി എന്നിവരും താരങ്ങളുടെ ഈ ഒത്തുചേരലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Comments