കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം ‘സുഖമാണീ നിലാവി'ലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന അപൂര്‍വ്വ ഗായികമാരില്‍ ഒരാള്‍ കൂടിയാണ് ജ്യോത്സന.
ഇപ്പോഴിതാ നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിൽ ഡൽഹി ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്കിന് പിന്തുണ കുറിക്കുകയാണ് ജ്യോത്സന രാധാകൃഷ്ണൻ.
‘‘ഒരു അമ്മ എന്ന നിലയിൽ, ആരെങ്കിലും അവരുടെ ജീവിതം അപകടത്തിലാക്കണമെന്നും, എന്റെയും നിങ്ങളുടെയും കുട്ടിയുടെയും ഭാവി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കണമെന്നും അറിയുമ്പോൾ തന്നെ എനിക്ക് ഒരുപാട് നിരാശ തോന്നുന്നു. സംഭവിക്കുന്നത് എന്തായാലും ശരിയല്ല. ഏത് പ്രത്യയശാസ്ത്രത്തിനായാലും, ഏത് രാഷ്ട്രീയ പാർട്ടിയായാലും, നിങ്ങൾ ഏത് മതത്തിനുവേണ്ടി നിലകൊള്ളുന്നുണ്ടെങ്കിലും, ഇത് ശരിയല്ല. കാരണം അത് അതിനേക്കാള്‍ മുകളിലാണ്.
ഞാൻ ഒരു ദേശവിരുദ്ധയല്ല, അതിനാൽ പല കുട്ടികളും മാതാപിതാക്കളും പ്രതിഷേധിക്കുന്നില്ല. മെച്ചപ്പെട്ട ഒരു വ്യവസ്ഥയ്ക്കായി ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യത്തിൽ ഒരു അടിസ്ഥാന അവകാശമാണ്. ആരും അതിനായി മരിക്കേണ്ടതില്ല. ആരും തന്നെ ഇല്ല. ഞാൻ സോനം വാങ്ചുക്കിനൊപ്പമാണ്....’’ എന്നാണ് ജ്യോത്സന കുറിച്ചിരിക്കുന്നത്.
സിനിമാലോകത്തെ പലരും സോനം വാങ്ചുക്കിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ആമീര്‍ ഖാനും തന്റെ പിന്തുണ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. അഭയ് ഡിയോൾ, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനാക്ഷി സിൻഹ, അതുൽ കുൽക്കർണി, സയജി ഷിൻഡെ, ശ്രേയ ധന്വന്തരി, പ്രകാശ് രാജ് എന്നിവരടക്കം പലരും പിന്തുണ കുറിച്ചു. എങ്കിലും പല പ്രമുഖരും ഇപ്പോഴും മൗനം പാലിക്കുകയാണ്.

Comments