വീണ്ടും പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് നടി അഭിരാമി. ശിവാജി ഗണേശൻ വേഷമിട്ട 'കർണ്ണൻ' എന്ന സിനിമയിലെ "ഉള്ളത്തിൽ നല്ല ഉള്ളം" എന്ന ഗാനമാണ് അഭിരാമി ആലപിച്ചിരിക്കുന്നത്. താൻ ഇപ്പോൾ ഒരു മ്യൂസിക്കൽ മൂഡിലാണെന്നും ഇത് തന്റെ മുത്തശ്ശന്റെ പ്രിയപ്പെട്ട ഗാനമാണെന്നും കുറിച്ചുകൊണ്ടാണ് അഭിരാമി വീഡിയോ പങ്കുവെച്ചത്.
"മനസ്സുനിറയെ സംഗീതം നിറഞ്ഞുനിൽക്കുന്ന മൂഡിലാണിപ്പോൾ. എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവയില്‍ ഒന്നിനായുളള എന്റെയൊരു
എളിയ ശ്രമം. ഈ പാട്ട് എന്റെ മുത്തശ്ശന്റെ ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു. കർണ്ണൻ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളും. ഹൃദയം തുറന്നു പാടുന്നു," എന്നാണ് അഭിരാമി വീഡിയോയ്ക്കൊപ്പം കുറിച്ചത്. അഭിരാമിയുടെ വ്യത്യസ്തമായ ശബ്ദത്തിനും ഗാനത്തിനും സോഷ്യൽ മീഡിയയിൽ വലിയ കൈയടികളാണ് ലഭിക്കുന്നത്.

സംവിധായകൻ അൽഫോൻസ് പുത്രൻ, മഞ്ജു വാര്യർ, ഗായിക സൈന്ധവി തുടങ്ങി നിരവധി സെലിബ്രിറ്റികൾ അഭിരാമിയുടെ വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. അഭിരാമി കച്ചേരികൾ പാടണമെന്നും, പാട്ട് ശരിക്കും നന്നായിട്ടുണ്ടെന്നും, പ്രൊഫഷണൽ ഗായകർ സൂക്ഷിച്ചോളൂ എന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമയിലെത്തിയത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 'ബ്ലാസ്റ്റ്' എന്ന ചിത്രമാണ് അഭിരാമിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.

Comments