കൊച്ചി: വഖഫ്ബോര്‍ഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് അതൃപ്തി പ്രകടമാക്കി മുസ്ളീംലീഗും. സുപ്രീംകോടതിയില്‍ നിയമനടപടികള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം വലിയ തിരിച്ചടിയായും ഇരട്ടത്താപ്പായും കരുതുകയാണ് ലീഗ്.
വഖഫ്ബോര്‍ഡില്‍ അമുസ്ളംഗളായ രണ്ടുപേരെ ഉള്‍പ്പെടുത്തണമെന്ന നിയമഭേദഗതിയില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന നിയമനടപടികളില്‍ മുസ്ളീംലീഗിന്റെ നിലപാട് സെക്ഷന്‍ 14 ന് എതിരേയാണ്. ഇത് നടപ്പാക്കില്ലെന്നും അത് ഭരണഘടനാലംഘനമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതിന് നേരെ വിപരീതമായി സെക്ഷന്‍ 14 നടപ്പിലാക്കാം എന്നാതാണ് ലീഗ് ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രണ്ടിടത്തായുള്ള രണ്ടു നിലപാടുകള്‍ ശരിക്കും പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത് ലീഗിനെയാണ്. ഇക്കാര്യത്തില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. വകുപ്പ് മന്ത്രിക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.
പൊതുജനമദ്ധ്യത്തില്‍ ഇതോടെ സര്‍ക്കാരും ലീഗും പ്രതിരോധത്തിലാണ്. ഇക്കാര്യത്തില്‍ സമസ്തയും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ നിഗൂഡത മതേതരകേരളത്തെ ആശങ്കപ്പെടുത്തുന്നെന്ന് അവരും പറയുന്നു. പ്രതിപക്ഷവും വിഷയം ഏറ്റെടുത്തിട്ടുണ്ട്. രൂക്ഷ വിമര്‍ശനുമായി എത്തിയത് മുന്‍മന്ത്രി മുഹമ്മദ് റിയാസാണ്. വി.ഡി. സതീശന് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ഡ നടപ്പാക്കുകയാണെന്ന് തുറന്നടിച്ചു. ബിജെപിയാണ് ഭരിക്കുന്നതെങ്കില്‍ എന്തുചെയ്യും അതാണ് വി.ഡി.സതീശന് സര്‍ക്കാര്‍ ചെയ്യന്നതെന്നാണ് വിമര്‍ശനം.

Comments