
കുടുംബത്തോടൊപ്പമുളള മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന് അപ്പാനി ശരത്. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. '' എന്റെ ലോകം ഒരൊറ്റ ഫ്രെയിമില്‍ - എന്റെ മനോഹരമായ കുടുംബം. നമ്മള് ഒരുമിച്ച് പങ്കിടുന്ന ഓരോ പുഞ്ചിരിയ്ക്കും ഓരോ നിമിഷത്തിനും ഓരോ ഓര്‍മ്മയ്ക്കും ഞാന്‍ നന്ദിയുള്ളവനാണ്'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അപ്പാനി ശരത് കുറിച്ചത്.
രേഷ്മയാണ് അപ്പാനി ശരത്തിന്റെ ജീവിത പങ്കാളി. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്. 2018 ലെ പ്രളയകാലത്താണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ് മകളുടെ പേര്. 2021 ല്‍ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരത്തും ജനിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാമതൊരു ആണ്‍കുട്ടി കൂടി ജനിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിന് ചുവട്ടിലെ പ്രണയം, പോക്കിരി സൈമണ്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ബിഗ് ബോസ് മലയാളം സീസണ് 7ലെ മത്സരാര്‍ഥിയുമായിരുന്നു താരം.







Comments