മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് പിന്നാലെ പ്രമുഖ നടൻ ആമിർ ഖാനും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ കൊലവിളി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിലൂടെയാണ് താരത്തിന് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശം വന്നിട്ടുള്ളത്.
ആമിർ ഖാൻ രാജ്യത്ത് 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് തങ്ങളുടെ സംസ്കാരത്തിന് വിരുദ്ധമാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും അതിന്റെ പ്രത്യാഘാതം താരം ഉടൻ തന്നെ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
അതേസമയം, ഈ വിഷയത്തിൽ ആമിർ ഖാനിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മുംബൈ പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും ഒപ്പം പ്രചരിക്കുന്ന ഒരു വോയ്സ് നോട്ടിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പരാതി ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാനെതിരെ ബിഷ്ണോയി സംഘം വർഷങ്ങളായി വധഭീഷണി മുഴക്കി വരികയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബോളിവുഡിലെ മറ്റൊരു പ്രമുഖ താരത്തിന് നേരെയും ഭീഷണി ഉയർന്നിരിക്കുന്നത്.

Comments