ഇടുക്കി: സംസ്ഥാനത്ത് അഴിമതിക്കാരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ. കഴിഞ്ഞ അഞ്ചു വര്‍ഷം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 818 അഴിമതിക്കേസുകള്‍. ഇതില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത് 232 ഉദ്യോഗസ്ഥരെ.
വിജിലന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ല്‍ മാത്രം 57 ട്രാപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസേവകരും ഇടനിലക്കാരുമുള്‍പ്പെടെ 76 പേരെ കൈയോടെ അറസ്റ്റ് ചെയ്തു.
ഏറ്റവും കൂടുതല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് റവന്യു വകുപ്പിലാണ്. രണ്ടാം സ്ഥാനത്ത് 12 കേസുകളുമായി തദ്ദേശ സ്വയംഭരണ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയാണ് അഴിമതിയില്‍ തൊട്ടുപിന്നിലുള്ള വകുപ്പുകള്‍.കൈക്കൂലിത്തുക ലക്ഷങ്ങളിലേക്ക് ഉയര്‍ന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2025 ല്‍ 15 ലക്ഷത്തോളം രൂപയാണ് കൈക്കൂലിപ്പണമായി വിജിലന്‍സ് പിടിച്ചെടുത്തത്. ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി കൈക്കൂലി വാങ്ങിയ കേസുകളും ഇതിലുണ്ട്.
അഞ്ചുവര്‍ഷത്തിനിടയില്‍ 11,294 മിന്നല്‍ പരിശോധനകളും 106 സംസ്ഥാനതല മിന്നല്‍ പരിശോധനകളുമാണ് വിജിലന്‍സ് നടത്തിയത്. ആകെ ലഭിച്ച പരാതികള്‍ 67,165. ഇക്കാലയളവില്‍ വിജിലന്‍സ് കോടതികള്‍ 136 കേസുകള്‍ തീര്‍പ്പാക്കി. അഴിമതിക്കാരായ 227 പ്രതികളെ ശിക്ഷിച്ചു. തുടര്‍ച്ചയായി അഴിമതി നടത്തുന്ന എഴുന്നൂറോളം ഉദ്യോഗസ്ഥരുടെ കരിമ്പട്ടിക തയാറാക്കി നിരീക്ഷണത്തിലാക്കി.

Comments