ന്യൂജഴ്സി: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും കലാശപ്പോരിന് ഇറങ്ങാനിരിക്കെ ഒരുപക്ഷേ ഇത് അര്‍ജന്റീന ജഴ്സിയില്‍ മെസിയുടെ അവസാന ലോകകപ്പ് മത്സരമായേക്കാമെന്ന സൂചന നല്കി പരിശീലകന് സ്കലോണി. അതേസമയം ഞായറാഴ്ച നടക്കുന്നത് അര്‍ജന്റീനയ്ക്കായുള്ള മെസ്സിയുടെ അവസാന മത്സരമായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്കാന് തയ്യാറായില്ല.
ഈ ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി. അദ്ദേഹം ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് തുടരുമ്പോള്‍ ഈ ചോദ്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സ്കലോണി പറഞ്ഞത്. 'നിര്‍ഭാഗ്യവശാല്‍ മാറഡോണ ഇനി നമ്മോടൊപ്പമില്ല, അതിനാല്‍ നമ്മള് മെസ്സിയുടെ കളി ആസ്വദിക്കണം. ഈ കളിക്കാരുടെ കൂട്ടത്തിനൊപ്പം അദ്ദേഹവും ഒരു ഇതിഹാസമാണ്.' അദ്ദേഹം പറഞ്ഞു. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ ഉള്‍പ്പെടെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിജയങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇത് നേടിയെടുക്കുക വളരെ പ്രയാസകരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ ടീം കൈവരിച്ചത് വിശ്വസാനാകാത്ത കാര്യമാണ്. ഞാന്‍ അവരോട് ആഴത്തില്‍ നന്ദിയുള്ളവനാണ്, ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. ഇത്രയും കാലം ഉയര്‍ന്ന തലത്തില്‍ മത്സരിച്ച് ഈ ഫൈനലില്‍ എത്തുക എന്നത് എളുപ്പമായിരുന്നില്ല. നമ്മള് വിജയിച്ചില്ലെങ്കില്‍ പോലും, ഈ യാത്ര അതിശയകരമായിരുന്നു.' അദ്ദേഹം പറഞ്ഞു.
സ്പെയിനെതിരായ കലാശപ്പോരാട്ടത്തിനായുള്ള അര്‍ജന്റീനയുടെ ഒരുക്കങ്ങളെക്കുറിച്ചും സ്കലോനി സൂചന നല്കി. ഡിസംബര്‍ മുതല്‍ തന്നെ ലോകകപ്പില്‍ വരാന്‍ സാധ്യതയുള്ള എതിരാളികളെക്കുറിച്ചും ഞങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു. മറ്റ് ദേശീയ ടീമുകളേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ സ്പെയിനെ പ്രത്യേകം പഠിച്ചിട്ടില്ല. ലോകകപ്പിന്റെ വഴി പരിശോധിക്കുമ്പോള്‍, ഈ ഘട്ടത്തില്‍ എത്തിയേക്കാവുന്ന എല്ലാ ടീമുകളെയും ഞങ്ങള്‍ വിശകലനം ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു.
സ്പാനിഷ് സൂപ്പര്‍താരം യമാലിനെ എങ്ങിനെ പൂട്ടും എന്ന ചോദ്യത്തിന് അര്‍ജന്റീന പരിശീലകന് സ്കലോണിയുടെ രസകരമായ മറുപടി ന്യൂസ്റൂമില്‍ ചിരിയുണര്‍ത്തി. പ്രതിഭയുള്ള ആ യുവതാരത്തെ തടയാനുള്ള ഏറ്റവും നല്ല വഴി അവനെ മുറിയില്‍ പൂട്ടിയിടുക എന്നതാണെന്ന് സ്കലോനി തമാശയായി പറഞ്ഞു.
യമാലിനെ അവന്റെ മുറിയില്‍ തന്നെ പൂട്ടിയിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യമാല്‍ അസാധാരണനായ കളിക്കാരനാണ്, ഫുട്ബോളിന് ലഭിച്ച നിധിയാണ് അയാളെന്നും അര്‍ജന്റീന കോച്ച് കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരുപാട് കാര്യങ്ങള്‍ അവന് നല്‍കാനുണ്ട്. ഭാവിയില്‍ സ്പെയിനിന് ഒരുപാട് സന്തോഷം നല്കുന്ന പ്രതിഭയാണ് അവന്... എന്നാല്‍ അത് ഞായറാഴ്ച ഫൈനലില്‍ ആകരുതെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു.
ലിയോയെപ്പോലെ മാര്‍ക്ക് ചെയ്യാന്‍ അതീവ ബുദ്ധിമുട്ടുള്ള കളിക്കാരില്‍ ഒരാളാണ് അയാളെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ സ്കലോനി പറഞ്ഞതായി 'ഓള് എബൗട്ട് അര്‍ജന്റീന' എന്ന എക്സ് അക്കൗണ്ട് വ്യക്തമാക്കുന്നു.

Comments