ടോക്കിയോ: ജപ്പാന് ഓപ്പണ്‍ 2026-ന്റെ സെമിഫൈനലില്‍ തന്റെ കടുത്ത എതിരാളിയായ ചെന്‍ യുഫെയിയെ പരാജയപ്പെടുത്തിക്കൊണ്ട് പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനീസ് താരത്തെ ഇന്ത്യന്‍താരം 21-19, 15-10 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഫൈനല്‍ യോഗ്യത നേടിയത്. കരിയറില്‍ ആദ്യമായാണ് സിന്ധു ജപ്പാന് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്.
സമീപകാലത്തെ സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്. 2024-ലാണ് സിന്ധു അവസാനമായി ഒരു ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചത്. സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ജയിച്ചതിന് ശേഷം സിന്ധു കളിക്കുന്ന ആദ്യ ഫൈനലാണിത്. ആ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഈ ചൈനീസ് താരത്തിനെതിരെയുള്ള തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷമാണ് സിന്ധുവിന്റെ വിജയം. മത്സരത്തില്‍ സിന്ധു മുന്നിട്ട് നില്‍ക്കവെ, ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് രണ്ടാം ഗെയിമില്‍ യുഫെയിക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയോ ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്ദാനിയോ മത്സരത്തിലെ ജേതാവ് ആയിരിക്കും സിന്ധുവിന്റെ എതിരാളി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന് വോക്കോവര്‍ ലഭിച്ചിരുന്നു. ലോക അഞ്ചാം നമ്പര്‍ താരം ഹാന്‍ യുവിനെ അട്ടിമറിച്ചുകൊണ്ട് തുടങ്ങിയ സിന്ധുവിന്റെ ജപ്പാന് ഓപ്പണിലെ തകര്‍പ്പന്‍ കുതിപ്പ് ഈ വിജയത്തോടെ ഫൈനല്‍ വരെ എത്തിനില്‍ക്കുകയാണ്.

Comments