ന്യൂജേഴ്സി: ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടാനിരിക്കെ സ്പെയിന്റെ യുവതാരം ലമീൻ യമാലിനെ എങ്ങനെ തടയുമെന്ന ചോദ്യമാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയോടും മാധ്യമപ്രവർത്തകർ ഇതേ ചോദ്യം ഉന്നയിച്ചു.
അതിന് ചിരിയോടെ മറുപടി നൽകിയ സ്കലോണി, യമാലിനെ തടയണമെങ്കിൽ ഒരു മുറിയിൽ പൂട്ടിയിടേണ്ടി വരുമെന്നായിരുന്നു പ്രതികരണം. ഈ മറുപടി കേട്ട് വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരും പൊട്ടിച്ചിരിക്കുകയായിരുന്നു.
തമാശയ്ക്ക് പിന്നാലെ യമാലിനെ പ്രശംസിക്കാനും സ്കലോണി മറന്നില്ല. ഫുട്ബോളിന് ലഭിച്ച വലിയൊരു നിധിയാണ് യമാൽ. ചെറുപ്പക്കാരനായിട്ടും കളിയിലെ പക്വത അത്ഭുതപ്പെടുത്തുന്നതാണ്. ഇനിയും ഫുട്ബോൾ ലോകത്തിന് ഒരുപാട് സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നും സ്പെയിൻ ടീമിനും ഫുട്ബോളിനും യമാലിന്റെ സാന്നിധ്യം വലിയ നേട്ടമാണെന്നും സ്കലോണി പറഞ്ഞു.

Comments