മുംബൈ: മുംബൈയിലെ ഒരു ഹൈ-റൈസ് അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ലിഫ്റ്റിനുള്ളിൽ വളർത്തുനായ അക്രമാസക്തമായത് ആശങ്ക പരത്തി. മലഡിലെ ഷെത്ത് ഐറിൻ ടവറിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.മൂന്ന് പെൺകുട്ടികൾ ലിഫ്റ്റിൽ ഉണ്ടായിരുന്ന സമയത്ത് ഒരു സ്ത്രീ തന്റെ വളർത്തുനായയുമായി അതിലേക്ക് കയറിയത്.
ലിഫ്റ്റിന്റെ വാതിൽ അടഞ്ഞയുടൻ നായ അക്രമാസക്തമാവുകയും പെൺകുട്ടികൾക്ക് നേരെ കുതിച്ചുചാടുകയും ചെയ്തു. ലിഫ്റ്റിനുള്ളിൽ പെട്ടുപോയ പെൺകുട്ടികൾ ഭയന്നുവെങ്കിലും ഉടമ നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലിഫ്റ്റ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ പെൺകുട്ടികൾ വേഗത്തിൽ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.നായ അവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഉടമ വലിയ പ്രയാസപ്പെട്ടാണ് അതിനെ നിയന്ത്രിച്ചത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. എങ്കിലും, സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ ഉടമയ്ക്ക് അനുമതി ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Comments