ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിനിടെ ടിക്കറ്റ് വിലയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന–സ്പെയിൻ കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കുകൾ യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്നവയിൽ ഒന്നായി മാറിയിരിക്കുകയാണ്.
ഫോബ്സ് റിപ്പോർട്ട് പ്രകാരം, ഫൈനലിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 6,943 ഡോളർ (ഏകദേശം 5.8 ലക്ഷം രൂപ) ആണ്. അർജന്റീന–ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിലെ 7,200 ഡോളർ ടിക്കറ്റ് നിരക്കിനേക്കാൾ ഇത് നേരിയ കുറവാണ്.
ടിക്കറ്റ് പ്ലാറ്റ്ഫോമായ ടികിപിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫൈനലിന്റെ ശരാശരി ടിക്കറ്റ് വില 11,327 ഡോളർ (ഏകദേശം 9.5 ലക്ഷം രൂപ) വരും. യുഎസിൽ നടന്ന ഒരു കായിക മത്സരത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ശരാശരി നിരക്കാണിത്.
അതേസമയം, ഏറ്റവും വിലകൂടിയ ടിക്കറ്റിന് 28,479 ഡോളർ (ഏകദേശം 23.8 ലക്ഷം രൂപ)യാണ് വില. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ സെക്ഷൻ 115എയിലെ സീറ്റുകൾക്കാണ് ഈ റെക്കോർഡ് നിരക്ക്.
ഇതിന് മുമ്പ് യുഎസിലെ ഏറ്റവും ചെലവേറിയ കായിക മത്സരമെന്ന റെക്കോർഡ് 2024ലെ സാൻ ഫ്രാൻസിസ്കോ 49േഴ്സും കൻസാസ് സിറ്റി ചീഫ്സും തമ്മിൽ നടന്ന സൂപ്പർ ബൗളിനായിരുന്നു. ആ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 9,411 ഡോളറായിരുന്നു.

Comments