തിരുവനന്തപുരം: സപ്ലൈകോ കുടിശിക വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപടി വിതരണക്കാർ സംസ്ഥാനതല സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 20, 21 തീയതികളിൽ സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. മുപ്പതാം തീയതിക്കകം കുടിശിക തീർപ്പാക്കാത്ത പക്ഷം ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഓണവിപണി സുഗമമായി നടത്താൻ സപ്ലൈകോയ്ക്ക് 200 കോടി രൂപയും എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റിനായി 53 കോടി രൂപയും ഉൾപ്പെടെ ആകെ 253 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിലൂടെയാണ് തുക അനുവദിച്ചത്.

Comments