സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’. ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ‘ടോക്സിക്ക്’ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായാണ് സിനിമയിലെ ‘നാദിയ’ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ ‘തബാഹി’ എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്. പാട്ട് ട്രെന്‍ഡിംഗ് ആണെങ്കിലും കിയാരയുടെ ബോള്‍ഡ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇപ്പോഴിതാ ടോക്സിക്കിലെ ‘തബാഹി’ ഗാനത്തോടുള്ള സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് കിയാര അദ്വാനി.
‘‘സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ അല്പം നെഗറ്റിവിറ്റി നിറഞ്ഞതായിരുന്നു. അത് ചിലത് ശരിക്കും ബാധിച്ചു. ഞാനത് ഭർത്താവുമായി ചർച്ച ചെയ്യാൻ പോലും പോയില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ കരുതിയത്. കാരണം, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ അതിലേക്ക് ആണ്ടുപോവുകയായിരുന്നു. അതുകൊണ്ട് നമുക്കതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം എന്ന് വിചാരിച്ചു. അദ്ദേഹം ഇത് സ്വന്തം നിലയ്ക്ക് കാണുകയും ചെയ്തിരുന്നു, എന്നാൽ അതിനെക്കുറിച്ച് സംസാരിക്കാൻ വന്നതുമില്ല. കാരണം, അദ്ദേഹത്തിന് അതൊരു വലിയ കാര്യമാക്കാൻ താല്പര്യമില്ലായിരുന്നു.
പിന്നീട് അദ്ദേഹം തന്നെയാണ് എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. അദ്ദേഹം പറഞ്ഞത്, ‘‘നോക്കൂ, ഇത്തരം നെഗറ്റീവ് ട്രോളർമാരും കാര്യങ്ങളും എപ്പോഴും ഉണ്ടാകും, നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും ശരി. നീ ഇതിന് ഇത്രയധികം പ്രാധാന്യം നൽകി, വീട്ടിലിരുന്ന് കരഞ്ഞ്, എന്തോ വലിയ ആപത്ത് സംഭവിച്ചതുപോലെ പെരുമാറുന്നത് എന്തിനാണ് ? നിനക്ക് എന്താണ് പറ്റിയത്? നിനക്ക് അവരെ അറിയില്ല, അവർക്ക് നിങ്ങളെയും അറിയില്ല. നമ്മൾ വിവാഹിതരായതിൽ സന്തോഷമില്ലാത്ത ചില ആരാധകരായിരിക്കാം ഇവർ. അതുകൊണ്ട് അത് വിട്ടേക്കൂ, അവർ മാറിക്കോളും. പക്ഷേ, നീ എന്തിനാണ് അതിലേക്ക് പോകുന്നത്? എന്തിനാണ് അത് നിന്നെ ബാധിക്കാൻ അനുവദിക്കുന്നത്?’’ എന്നാണ്.
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാൻ ചിന്തിച്ചു, ‘അദ്ദേഹം ഇതിനെക്കുറിച്ച് ഇത്രയും പക്വതയോടെ ചിന്തിക്കുമ്പോൾ, ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ വിചാരിച്ച് വിഷമിക്കുന്നത്?’ ആ നിമിഷത്തിലാണ് ഞാൻ ആശ്വസിച്ചത്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല എന്ന് പറഞ്ഞുതരാൻ, ഇത്രയധികം വിവേകവും പക്വതയും അനുഭവസമ്പത്തുമുള്ള ഒരാൾ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. അത് അങ്ങനെ തന്നെ വിട്ടേക്കുകയാണ് നല്ലതെന്ന് എനിക്കും ബോധ്യമായി...’’ എന്നാണ് കിയാര അദ്വാനി പറഞ്ഞത്.

കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്,മലയാളം എന്നീ ഭാഷകളിലായാണ് ‘തബാഹി’ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിൽ റഫീഖ് അഹമ്മദാണ് വരികളെഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് വിശാൽ മിശ്ര തന്നെയാണ്. രാജ് ശേഖറിന്റെ വരികൾക്ക് വിശാൽ മിശ്ര സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനമാണ് ‘തബാഹി’. കിയാര അദ്വാനിയുടെയും യാഷിന്റെയും ബോള്‍ഡ് റൊമാൻസ് രംഗങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
കിയാര അദ്വാനിയുടെയും യാഷിന്റെയും ബോള്‍ഡ് റൊമാൻസ് രംഗങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ സുന്ദരിയായാണ് കിയാര ഗാനരംഗത്തിലുള്ളത്. ലിറിക്കൽ ഗാനമിറങ്ങിയപ്പോൾ തന്നെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ ഗാനമായിരുന്നു ‘തബാഹി’. ഇതാദ്യമായാണ് ഒരു ഗാനരംഗത്തിൽ യാഷ് ഇത്രയും ബോൾഡ് രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനരംഗത്തിൽ കിയാരയെക്കൂടാതെ നയൻതാരയും താര സുതാരിയയും ഉണ്ട്.

Comments